മയ്യനാട് മുക്കത്ത് മത്സ്യബന്ധനകുടിലുകൾ കത്തിനശിച്ചു

മയ്യനാട് മുക്കത്ത് മത്സ്യബന്ധനകുടിലുകൾ കത്തിനശിച്ചു

M
MathrubhumiSource Link
കൊട്ടിയം : മയ്യനാട് മുക്കം പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ വലകളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കുടിലുകൾ തീപിടിച്ചു നശിച്ചു. മുക്കം സ്വദേശികളായ മുഹമ്മദ് സാലി, നസീർ, നുജൂം, അബ്ദുൾ‌റഷീദ്, സജീവ് എന്നിവരുടെ കുടിലുകളാണ് പൂർണമായും കത്തിനശിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തീ ഉയരുന്നതുകണ്ട വഴിയാത്രക്കാരാണ് ഉടൻ ഫയർഫോഴ്‌സിനെയും ഇരവിപുരം പോലീസിനെയും വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ നിയന്ത്രണവിധേയമാക്കി. സമയോചിതമായി തീ അണച്ചതിനാൽ സമീപത്തെ മറ്റു കുടിലുകളിലേക്ക് തീ പടരുന്നത് ഒഴിവായി. എന്നാൽ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വലകളും ഉപകരണങ്ങളും മുഴുവനായി കത്തിനശിച്ചതോടെ ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം താത്കാലികമായി നിലച്ചു. സംഭവവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇരവിപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. To advertise here, Published: 14 Mar 2026, 03:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മയ്യനാട് മുക്കത്ത് മത്സ്യബന്ധനകുടിലുകൾ കത്തിനശിച്ചു — Mathr… | Boolokam