BoolokamBoolokam
മയ്യിൽ -കണ്ടക്കൈ റോഡിൽ കല്ല് കൂട്ടിയിട്ടിട്ട് ആറുമാസം

മയ്യിൽ -കണ്ടക്കൈ റോഡിൽ കല്ല് കൂട്ടിയിട്ടിട്ട് ആറുമാസം

M
MathrubhumiSource Link
മയ്യിൽ : റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ട മെറ്റലുകൾ പ്രയാസം സൃഷ്ടിക്കുന്നു. മയ്യിൽ-കണ്ടക്കൈ റോഡരികിലാണ് ഇരുവശത്തുമായി കഴിഞ്ഞ ആറുമാസത്തിലധികമായി കരിങ്കല്ലുകൾ ചിതറിയും കൂട്ടിയിട്ടിട്ടുമുള്ളത്. ജലനിധിയുടെ പൈപ്പ് ലൈനിനായെടുത്ത് കുഴി അടയ്ക്കുന്നതിനായി ഇറക്കിവെച്ചതാണിതെന്നാണ് അറിയുന്നത്. To advertise here, വാഹനങ്ങൾ പോകുമ്പോൾ മെറ്റലിൽ കയറി വീടുകളിലും കാൽനടയാത്രക്കാരുടെ ശരീരത്തിലും തെറിച്ച് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില വീടുകളിലേക്കും ജില്ലി തെറിച്ച് വീണിട്ടുണ്ട്. നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് യാത്രക്കാരാനായ എം.പി. മുകുന്ദൻ പറയുന്നത്. ജലനിധിയുടെ ഒാഫീസിൽനിന്ന് കരിങ്കൽക്കൂനകൾ അടിയന്തരമായി നീക്കുമെന്നറിയിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. Published: 04 May 2026, 04:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!