എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 73,90,000 രൂപ നൽകും To advertise here, മരട് : മരട് മാങ്കായിൽ ഗവ. ഹൈസ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുൻ മന്ത്രിയും എം.എൽ.എ.യുമായ കെ. ബാബുവിെന്റ ഔദ്യോഗിക അവസാന പരിപാടി എന്ന നിലയിൽ ശ്രദ്ധേയമായി. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 73,90,000 രൂപ വിനിയോഗിച്ച് നിർമിക്കുന്ന മരട് മാങ്കായിൽ ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം കെ. ബാബു എം.എൽ.എ. നിർവഹിച്ചു. മാങ്കായിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അജിതാ നന്ദകുമാർ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ അജിതാ നന്ദകുമാറിന്റെ നേതൃത്വത്തിൽ കെ. ബാബു എം.എൽ.എ.യെ ആദരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.കെ. സച്ചിദാനന്ദൻ, പി.ഡി. രാജേഷ്, നിഷാ ഷിഹാബ്, കൗൺസിലർമാരായ സിജോയ് പുതുശേരി, പി.പി. ഷിബു, ബോബൻ നെടുംപറമ്പിൽ, റെൻസി എലിസബത്ത്, ബിന്ദു സുബ്രഹ്മണ്യം, സെലിക്കത്ത് നിസാർ, ഹെഡ്മിട്രസ് തനൂജ വി.എസ്. എന്നിവർ പ്രസംഗിച്ചു. Published: 16 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മരട് മാങ്കായിൽ ഗവ.ഹൈസ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം
M
MathrubhumiSource Link
about 2 months ago