BoolokamBoolokam
മരട് വളന്തകാട് ദ്വീപിൽ കണ്ടൽ നശീകരണം

മരട് വളന്തകാട് ദ്വീപിൽ കണ്ടൽ നശീകരണം

M
MathrubhumiSource Link
എക്കലടിഞ്ഞ് കൈതപ്പുഴക്കായൽഅവശിഷ്ടങ്ങൾ കായലിൽ തള്ളുന്നതായും പരാതി To advertise here, മരട് : വളന്തകാട് ദ്വീപിൽ വൻതോതിൽ കണ്ടൽ നശീകരണം നടക്കുന്നു. ഒരേക്കറോളം വരുന്ന സ്വകാര്യഭൂമിയിലാണ് ഇത്. വിവരം അറിഞ്ഞിട്ടും റവന്യൂ അധികൃതർ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം. ഇതിനെതിരേ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും നാട്ടുകാർ പറഞ്ഞു. വേമ്പനാട്ടുകായലിന്റെ ഭാഗമായ കൈതപ്പുഴക്കായൽ എക്കൽഅടിഞ്ഞ് നികന്നുപോകുന്നു. വർഷങ്ങളായി തുടരുന്ന പ്രതിഭാസം തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പണികൂടി എത്തിയതോടെ അതിന്റെ രൂക്ഷതയിലാണിപ്പോൾ. കായലിന്റെ തീരങ്ങളിൽ കിലോമീറ്ററുകളോളമാണ് എക്കലും ചെളിയും അടിഞ്ഞു നികന്നത്. മീൻപിടിത്ത വഞ്ചികൾ ഇറക്കാനും ഇറക്കുന്ന വഞ്ചികൾ കരയിലേക്ക് കയറ്റാനും കഴിയാത്ത അവസ്ഥയാണ്. കൈയേറ്റങ്ങൾക്കുനേരേ അധികൃതർ കണ്ണടയ്ക്കുന്നതായും പരാതി ഉയർന്നു. കുമ്പളം-അരൂർ റെയിൽവേ പാലത്തിലെ ട്രാക്കിന് കട്ടി കൂട്ടുമ്പോൾ ടൺകണക്കിന് മെറ്റലാണ് കായലിൽ വീഴുന്നത്. കുമ്പളം-അരൂർ റെയിൽവേ സമാന്തര പാതയുടെ നിർമാണവും കായലിൽ എക്കൽ അടിയുന്നതിന് കാരണമാകുന്നവിധത്തിലാണ് നടക്കുന്നത്. Published: 04 May 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!