വെഞ്ഞാറമൂട് : മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി 60 അടി ഉയരമുള്ള മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി താഴെയിറക്കി. വാമനപുരം ആനച്ചൽ സ്വദേശി കണ്ണനെയാണ്(28) വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. To advertise here, ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ വെള്ളുമണ്ണടി കൈരളി നഗറിലായിരുന്നു അപകടം. പറമ്പിലെ റബ്ബർമരം മുറിക്കുന്നതിനായി മുകളിൽ കയറി ചില്ലകൾ വെട്ടുന്നതിനിടെ കണ്ണന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താഴേക്ക് ഇറങ്ങാൻ കഴിയാതെ മരക്കൊമ്പിൽ കുടുങ്ങി. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഡ്രൈവർ ജയരാജ്, െറസ്‍ക്യൂ ഓഫീസർ വിനേഷ് കുമാർ എന്നിവർ മരത്തിൽ കയറി റോപ്പും നെറ്റ് ലാഡറും ഉപയോഗിച്ച് കണ്ണനെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. Published: 22 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
