എ ഐയുടെ വരവോടെ തൊഴിൽരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. പലർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ എഐയുടെ സ്വാധീനം ഇതുവരെ എത്താത്ത മേഖലയാണ് മരപ്പണി. ഇതിനെ കുറിച്ച് ഒരു യുവാവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരു മരണപ്പണിക്കാരന് 45 മിനിറ്റ് ജോലിക്കായി 900 രൂപ നൽകിയെന്നും ഇനി വരുന്ന തലമുറയ്ക്ക് ഏറ്റവും മികച്ച തൊഴിൽ മാർഗം മരപ്പണിയാണെന്നും യുവാവ് എക്‌സിൽ കുറിച്ചു. To advertise here, 'ചില ഷെൽഫുകൾ സ്ഥാപിക്കുന്നതിനും രണ്ട് ചിത്രങ്ങൾ തൂക്കുന്നതിനും 45 മിനിറ്റ് ജോലി ചെയ്ത ഒരു മരപ്പണിക്കാരന് 900 രൂപ കൂലി നൽകി. കാലഹരണപ്പെട്ട ബിരുദങ്ങളേക്കാൾ യുവാക്കൾക്കായി തൊഴിലധിഷ്ഠിത പരിശീലനത്തിന് മുൻഗണന നൽകണം. അത്തരം ജോലികൾക്ക് എഐയിൽ നിന്നുള്ള ഭീഷണി കുറവായിരകിക്കും.'-യുവാവ് കുറിച്ചു. ഇതുപോലെ കഴിഞ്ഞ മാസം മുബൈയിൽ നിന്നുള്ള ഒരാൾ തന്റെ നാട്ടിലെ ഒരു പ്ലംബറെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. മിറ റോഡ്, ബോറിവലി, കാന്തിവലി എന്നിവിടങ്ങളിലെ ടൗൺഷിപ്പുകൾ ജോലി ചെയത പ്ലംബർ വർഷം 18 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും ഇതുപയോഗിച്ച് വീട് നിർമിക്കുകയും കൃഷിസ്ഥലവും പുതിയ കാറും വാങ്ങുകയും ചെയ്തുവെന്നുമായിരുന്നു കുറിപ്പ്. ഈ പോസ്റ്റുകൾക്ക് താഴെ ഒട്ടേറെപ്പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. തൊഴിലധിഷ്ഠിത പഠനത്തിനാണ് ഇനി ഭാവിയുള്ളതെന്നായിരുന്നു ചിലർ കുറിച്ചത്. 'ബെംഗളൂരിൽ ഇത് സാധാരണമാണ്. നിങ്ങൾ ഏതെങ്കിലും ഇലക്ട്രീഷ്യനെയോ പ്ലംബറേയോ മരപ്പണിക്കാരനെയോ വിളിച്ചാൽ അവർ രണ്ട് മണിക്കൂർ ജോലിക്ക് 1000 മുതൽ 2000 രൂപ വരെ ചോദിക്കും. അവർ അവരുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും ജോലി പൂർത്തിയാക്കുന്നത്'-എന്നായിരുന്നു ഒരു കമന്റ്. Content Highlights: Blue collar professionals are immune to AI-driven job displacement. High income potential for skilled trades like plumbing and carpentry Published: 08 Apr 2026, 10:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മരപ്പണിക്കാരന് 45 മിനിറ്റ് ജോലിയുടെ കൂലി 900 രൂപ, തൊഴിലധിഷ്ഠിത പഠനമാണ് നല്ലത്- ചർച്ചയായി കുറിപ്പ്
M
MathrubhumiSource Link
about 1 month ago