നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് To advertise here, കൊയിലാണ്ടി : നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസിൽ മരളൂരിൽ പനച്ചികുന്ന് റോഡ് ബന്ധിപ്പിക്കുന്നിടത്ത് സർവീസ് റോഡില്ല. നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു. 45 വർഷം മുൻപുള്ള റോഡ് ബൈപ്പാസ് നിർമിച്ചതിനെത്തുടർന്നാണ് മുറിഞ്ഞുപോയത്. ഒരു ഭാഗത്ത് ബൈപ്പാസും മറുഭാഗത്ത് റെയിലും ഉള്ളതിനാൽ ഇവിടെയുള്ള 200ഓളം കുടുംബങ്ങൾക്ക് യാത്ര വഴിമുട്ടിയ അവസ്ഥയിലാണ്. പനച്ചിക്കുന്ന് റോഡ് വരെ സർവീസ് റോഡ് ഉണ്ടാവുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. അതിന് 50 മീറ്റർ ദൂരംവരെ സർവീസ് റോഡിന്റെ പണിയെല്ലാം കഴിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സർവീസ് റോഡ് വരുന്ന ഭാഗത്ത് ദൂരപരിധി നിശ്ചയിക്കുന്ന ബോർഡ് സ്ഥാപിക്കാൻ മൂന്ന് വലിയ കുഴിയെടുത്തത് പ്രദേശവാസികൾ തടഞ്ഞതോടെ കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവിടെ സർവീസ് റോഡില്ല എന്ന വിവരം അവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വാക് തർക്കമായതോടെ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. പ്രദേശവാസികൾ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് യോഗം ചേർന്നു. നഗരസഭ ഉപാധ്യക്ഷ സി.ടി. ബിന്ദു അധ്യക്ഷയായി. ഉണ്ണികൃഷ്ണൻ മരളൂർ, പി.ടി. അജിത്ത്, പീതാംബരൻ കുന്നോത്ത്, ഗിരീഷ് പുതുക്കുടി, അശോകൻ കുന്നോത്ത്, വേണു പുതുക്കുടി എന്നിവർ സംസാരിച്ചു. സമരസമിതി ഭാരവാഹികൾ: ഉണ്ണികൃഷ്ണൻ മരളൂർ (ചെയ.) പീതാംബരൻകുന്നോത്ത് (വൈസ് ചെയ.), നഗരസഭാധ്യക്ഷ സി.ടി. ബിന്ദു (കൺ.), മണി അട്ടാളി (ജോ. കൺ.), പി.ടി. അജിത്ത് ( ട്രഷ.). Published: 03 Apr 2026, 03:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
