മരിച്ചവരെ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി, ചാക്കിലാക്കി ശരീരഭാഗങ്ങൾ; രക്തം തളംകെട്ടി ആശുപത്രി അങ്കണം

മരിച്ചവരെ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി, ചാക്കിലാക്കി ശരീരഭാഗങ്ങൾ; രക്തം തളംകെട്ടി ആശുപത്രി അങ്കണം

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഉൾപ്പെട്ടവരിൽ പലരുടെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടിയ നിലയിലാണ് ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചത്. ചിലരുടെ ശരീരം പകുതിയേ ഉണ്ടായിരുന്നുള്ളൂ. ആംബുലൻസുകൾ ഓരോന്നായി ചീറിപ്പാഞ്ഞുവരുമ്പോഴും വാഹനത്തിനുള്ളിൽ ജീവനുള്ളയാളാണോയെന്നാണ് ആശുപത്രിയധികൃതർ ആദ്യം നോക്കിയിരുന്നത്. മെഡിക്കൽകോളേജ് ആശുപത്രിയുടെ മുറ്റത്ത് രക്തം തളംകെട്ടി. To advertise here, അത്യാഹിതവിഭാഗത്തിൽ എത്തിച്ച ശരീരഭാഗങ്ങൾ വേഗത്തിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനും അധികൃതർ ശ്രദ്ധിച്ചു. ഇടതടവില്ലാതെ മെഡിക്കൽകോളേജിലേക്ക് ആംബുലൻസുകൾ വന്നുകൊണ്ടേയിരുന്നു. അഞ്ച് ആംബുലൻസുകൾവരെ ഒരുമിച്ചെത്തിയ സമയമുണ്ടായി. ദുരന്തത്തിന്റെ തീവ്രതയിൽ മരവിച്ച അവസ്ഥ. രാഷ്ട്രീയനേതാക്കളും പൂരപ്രേമികളും ദേവസ്വം ഭാരവാഹികളുമെല്ലാം മെഡിക്കൽ കോളേജിലെത്തിയിരുന്നു. അപകടത്തിൽ തങ്ങളുടെ ബന്ധുക്കളുണ്ടോയെന്നറിയാൻ ഓടിയെത്തുന്നവരുമുണ്ടായിരുന്നു. മണിക്കൂറുകൾക്കു മുൻപേ കാണുകയോ സംസാരിക്കുകയോ ചെയ്തവരുടെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്ന് അറിയാനുള്ള വെമ്പലായിരുന്നു എങ്ങും. വെടിക്കെട്ടപകടത്തിൽ ആരൊക്കെപ്പെട്ടു എന്നറിയാനാകാത്തതിന്റെ വിങ്ങലാണ് മെഡിക്കൽകോളേജിനു ചുറ്റും തങ്ങിനിന്നത്. തിരുവമ്പാടിവിഭാഗത്തിന്റെ വെടിക്കെട്ടുനിർമാണകേന്ദ്രത്തിലാണ് അപകടമുണ്ടായതെന്നതിനാൽ ഇവിടെനിന്നുള്ള പലരും ചൊവ്വാഴ്ച നിർമാണകേന്ദ്രത്തിലുണ്ടായിരുന്നതായാണ് വിവരം. ഇവരിൽ മൂന്നുപേരെ കമ്മിറ്റിക്കാരും നാട്ടുകാരും വീണ്ടും അന്വേഷിക്കുന്നുണ്ടായിരുന്നു. പലരും തലനാരിടയിഴയിടയ്ക്കാണ് രക്ഷപ്പെട്ടത്. ചിന്നിച്ചിതറി മൃതദേഹങ്ങൾ... 110 തൊഴിലാളികളാണ് തിരുവമ്പാടിയുടെ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമാണശാലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 40-ഓളം തൊഴിലാളികളാണ് ചൊവ്വാഴ്ച പണിക്കെത്തിയിരുന്നത്. ഉച്ചയ്ക്ക് 35 പേർക്ക് ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. ദുരന്തം നടന്ന സമയത്ത് കുറച്ചുപേർ പണി കഴിഞ്ഞ് മടങ്ങിയിരുന്നു. ചിലർ ചായ കുടിക്കാനും പോയിരുന്നു. അപകടസമയം വെടിക്കെട്ട്പുരയിലുണ്ടായിരുന്ന ലൈസൻസി സതീഷ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പിതാവടക്കം വെടിക്കെട്ട് ലൈസൻസിയായിരുന്നു. മരിച്ചവരിൽ പലരെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ചിന്നിച്ചിതറിയതുൾപ്പെടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക്, ഡി.എൻ.എ. പരിശോധനകൾ നടത്തും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളറിയാൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സ്‌ഫോടനസ്ഥലത്തേക്ക് അടുക്കാനാകാത്തതിനെത്തുടർന്ന് പോലീസ് ഡ്രോൺ ഉപയോഗിച്ച് ആദ്യം പരിശോധന ആരംഭിച്ചു. പിന്നീട് സ്‌ഫോടനം നിന്നശേഷം അഗ്‌നി രക്ഷാസേന തീയണച്ചശേഷമാണ് നേരിട്ട് സ്ഥലത്തെത്താനായത്. തുടർന്ന് തിരച്ചിൽ വ്യാപകമാക്കി. നേരം ഇരുട്ടിത്തുടങ്ങിയതോടെ ജനറേറ്ററുകളടക്കം സ്ഥലത്തെത്തിച്ചു. Content Highlights: Tragic fireworks explosion at Mundathikode manufacturing unit in 2026., Massive rescue operations underway at Thrissur Medical College., DNA and forensic testing required due to severe body dismemberment., Control room established for victim identification and family assistance., Drone surveillance used for site assessment and search operations. Published: 22 Apr 2026, 07:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മരിച്ചവരെ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി, ചാക്കിലാക്കി ശരീരഭാ… | Boolokam