മരുന്ന് വാങ്ങണം, ബില്ലടയ്ക്കണം; മാസാവസാനം കൈയിൽ പണമില്ല, ‘ഡെലിവറി ബോയ്’ ആയി 78-കാരൻ, വൈറലായി വീഡിയോ

മരുന്ന് വാങ്ങണം, ബില്ലടയ്ക്കണം; മാസാവസാനം കൈയിൽ പണമില്ല, ‘ഡെലിവറി ബോയ്’ ആയി 78-കാരൻ, വൈറലായി വീഡിയോ

M
MathrubhumiSource Link
പൊ തുവെ വിശ്രമജീവിതം നയിക്കേണ്ട പ്രായമായാണ് എഴുപതുകൾ കണക്കാക്കപ്പെടുന്നത്. എന്നാൽ എഴുപത്തിയെട്ട് വയസ്സും ശാരീരിക അവശതകളുമുള്ള റിച്ചാർഡ് പുല്ലി എന്ന വയോധികന്റെ ജീവിതം മറ്റൊരു രീതിയിലാണ് മുന്നോട്ടു പോകുന്നത്. യുഎസിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന അദ്ദേഹം 78-ാം വയസ്സിൽ ഫുഡ് ഡെലിവറി ജോലി ചെയ്യുകയാണ്. സാമ്പത്തിക പ്രയാസമാണ് കാരണം.  To advertise here, റിച്ചാർഡ് ഫുഡ് ഡെലിവറി നടത്തുന്നതിൻെറ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലായിരുന്നു. ബ്രിട്ടനി സ്മിത്ത് ആണ് എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രദ്ധയോടെ വന്ന് പതുക്കെ ചുവടുകൾ വെച്ച് സ്റ്റാർബക്‌സ് ഓർഡർ വിതരണം ചെയ്യുന്ന റിച്ചാർഡ് പുല്ലിയെ റിങ് ക്യാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം ജോലിചെയ്യുന്ന രീതിയെക്കുറിച്ച് ബ്രിട്ടനി അവർ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. ശ്രദ്ധയോടെ ഭക്ഷണപ്പൊതി വാതിലിനടുത്ത് വെച്ച ശേഷം പതുക്കെ തിരികെ പോകുന്ന അദ്ദേഹത്തെ വീഡിയോയിൽ കാണാമായിരുന്നു. 'റിച്ചാർഡ് ദി സ്റ്റാർബക്‌സ് ഡെലിവറി മാൻ' എന്ന് പരാമർശിച്ചും ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ വിനയം ചൂണ്ടിക്കാണിച്ചും ഇതാരാണെന്ന് തിരിച്ചറിയാൻ ബ്രിട്ടനി സ്മിത്ത് ശ്രമം നടത്തി. അതിനായി വീഡിയോയിലൂടെ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ കണ്ടെത്തുകയും റിച്ചാർഡിന്റെയും ഭാര്യയുടെയും ജീവിതാവസ്ഥയിലേക്ക് ശ്രദ്ധ കൊണ്ടുവരികയും ചെയ്തു.  ട്രെൻഡിങ് പൊളിറ്റിക്‌സിന്റെ സഹസ്ഥാപകൻ കോളിൻ റഗ്ഗ്, റിച്ചാർഡും ഭാര്യയും അവരുടെ ചെലവുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ വിശദീകരിച്ച് എക്‌സിലെ വീഡിയോ റീഷെയർ ചെയ്തു. ഈ പ്രായത്തിലും ജോലി ചെയ്യുന്നതിന്റെ കാരണം അദ്ദേഹത്തോട് ചോദിച്ചപ്പോൾ 78-വയസ്സുകാരൻ പറഞ്ഞ വാക്കുകൾ പോസ്റ്റിൽ നൽകിയിരുന്നു.   ഭാര്യയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹം ഫുഡ് ഡെലിവറി നടത്തുന്ന ജോലിയിൽ പ്രവേശിച്ചത്. വിവരം പുറത്തുവന്നതോടെ ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള റിച്ചാർഡിന്റെ അർപ്പണബോധത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ദമ്പതികളെ പിന്തുണയ്ക്കാനും അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി സഹായമെത്തിക്കാനെത്തിയത്. ഏകദേശം നാല് കോടി രൂപയാണ് ആളുകൾ സംഭാവന ചെയ്തത്.  'ജോലി ചെയ്‌തേ പറ്റൂ എന്ന അവസ്ഥയാണെൻേറത്. ഞാൻ ജോലിയിൽനിന്ന് വിരമിച്ചയാളാണ്. പക്ഷേ തന്റേതല്ലാത്ത കാരണത്താൽ എന്റെ ഭാര്യക്ക് അവളുടെ ജോലി നഷ്ടപ്പെട്ടു. അതോടെ ഭാര്യയുടെ ആരോഗ്യ ഇൻഷുറൻസും നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിതച്ചെലവും മരുന്നുകളുടെ ചെലവുകളും അടച്ചുകഴിയുമ്പോൾ, മാസാവസാനം ഒന്നും കൈയിലുണ്ടാകില്ല' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.  റിച്ചാർഡും ഭാര്യ ബ്രെൻഡയും വിവാഹിതരായിട്ട് 56 വർഷത്തിലേറെയായി എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഭാര്യക്ക് ജോലി നഷ്ടപ്പെട്ടതിന് ശേഷം ഒരു വർഷത്തിലേറെയായി ഒരുമിച്ച് ഡെലിവറി ഏജന്റുമാരായാണ് ഇരുവരും ജോലി ചെയ്യുന്നത്. ബ്രെൻഡയാണ് ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വാഹനമോടിക്കുക. റിച്ചാർഡ് സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലികൾ ചെയ്യും. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ, ആ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനായി ബ്രിട്ടനി ഒരു GoFundMe കാമ്പെയ്ൻ ആരംഭിക്കാൻ തീരുമാനിച്ചു. ആളുകളിൽനിന്ന് സംഭാവനകൾ ഒഴുകിയെത്തി. ആയിരക്കണക്കിന് ആളുകൾ ഏകദേശം 500,000 ഡോളർ (ഏകദേശം 4.6 കോടി രൂപ) സംഭാവന ചെയ്ത് ദമ്പതികളെ പിന്തുണയ്ക്കുകയും അവരുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ദമ്പതികളെ നേരിൽ കണ്ടാണ് സംഭാവന കൈമാറിയത്. Content Highlights: 78-year-old Richard Pulli works as a food delivery driver despite health issues., The motivation behind his work is to cover his wife's mounting medical bills., A viral video on X sparked global support for the couple. Published: 16 Mar 2026, 02:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മരുന്ന് വാങ്ങണം, ബില്ലടയ്ക്കണം; മാസാവസാനം കൈയിൽ പണമില്ല, ‘ഡ… | Boolokam