പാലക്കുന്ന് : പാലക്കുന്ന് കഴകം ചിറമ്മൽ മലാംകുന്ന് തല്ലാണി തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ടിന് തുടക്കംകുറിച്ച് വ്യാഴാഴ്ച രാവിലെ കലവറ നിറച്ചു. ആദ്യം തറവാടുവക കന്നിക്കലവറനിറയ്ക്കലിനുശേഷം ചിറമ്മൽ മലാംകുന്ന് പ്രാദേശികസമിതി, തൃക്കണ്ണാട് പാറമ്മൽ ധർമദൈവം തറവാട്, മാങ്ങാട് ബാര പ്രാദേശികസമിതി, ഉദുമ കിഴക്കേവീട് തറവാട്, തല്ലാണി ഹെഗ്‌ഡെ തറവാട്, ചിറമ്മൽ വലിയവീട് തറവാട്, മലാംകുന്ന് പുത്യക്കോടി തറവാട്, പട്ടത്താനം വലിയവീട് തറവാട്, കരിപ്പോടി പ്രാദേശികസമിതി, തല്ലാണി കൂട്ടായ്മ തുടങ്ങിയവരുടെ കലവറഘോഷയാത്രകൾ എത്തി. മനോജ് മണിയാണി, കോതോർമ്പത്ത് കുഞ്ഞിരാമൻ എന്നിവർക്കാണ് കലവറയുടെ ചുമതല.മറക്കളത്തിൽ ഇന്ന് തിരിതെളിയും To advertise here, വെള്ളിയാഴ്ച സന്ധ്യയ്ക്ക് കൈവീതിനുശേഷം മറക്കളത്തിൽ തിരിതെളിയും. തോറ്റം ചൊല്ലിക്കഴിഞ്ഞ് തെയ്യംകെട്ടിന്റെ കോലധാരികളെ പ്രഖ്യാപിക്കും. വയനാട്ടുകുലവൻ, തറവാട് തെയ്യങ്ങളുടെ കൂടലും വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, കുറത്തിയമ്മ തെയ്യങ്ങളുടെ തുടങ്ങലും പൊട്ടൻതെയ്യത്തിന്റെ തോറ്റവും ഉണ്ടാകും. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് പൊട്ടൻതെയ്യവും അഞ്ച് മണിക്ക് കുറത്തിയമ്മയും അരങ്ങിലെത്തും. 10-ന് വിഷ്ണുമൂർത്തി, തുടർന്ന് പടിഞ്ഞാറ്റ ചാമുണ്ഡി, രണ്ടുമണിക്ക് രാജരാജഗുളികന്റെയും പുറപ്പാട്. നാലിന് കാർന്നോൻതെയ്യത്തിന്റെയും ആറിന് കോരച്ചൻതെയ്യത്തിന്റെയും വെള്ളാട്ടം മറക്കളത്തിലെത്തും. രാത്രി ഒൻപതിന് കണ്ടനാർകേളന്റെ വെള്ളാട്ടവും ബപ്പിടലും നടക്കും. കണ്ടനാർകേളന്റെ വെള്ളാട്ടസമയമൊഴികെ 19-ന് സന്ധ്യവരെ ഭക്ഷണവിതരണം ഉണ്ടാകുമെന്ന് ആഘോഷക്കമ്മിറ്റി പ്രധാന ഭാരവാഹികളായ സി.എച്ച്.നാരായണൻ, അഡ്വ. കെ.ബാലകൃഷ്ണൻ, പി.ബി.കുഞ്ഞിരാമൻ എന്നിവർ പറഞ്ഞു. Published: 17 Apr 2026, 04:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
