മറയൂരിലെ കാട്ടുപോത്ത് ആക്രമണം

മറയൂരിലെ കാട്ടുപോത്ത് ആക്രമണം

M
MathrubhumiSource Link
പ്രതിഷേധം ശക്തം To advertise here, മറയൂർ : മറയൂർ ടൗണിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് കുമ്മിട്ടാംകുഴി ഉന്നതിയിലെത്തിയ കാട്ടുപോത്ത് രണ്ട്‌ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മറയൂർ പഞ്ചായത്ത് ഓഫീസ് തകർക്കുകയുംചെയ്തു. നിരന്തരം ഭീഷണിയായി മാറിയ കാട്ടുപോത്തിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടന്നത്. മറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മറയൂർ ടൗണിൽ മൂന്നാർ ഉടുമൽപ്പേട്ട അന്തസ്സംസ്ഥാന പാത ഉപരോധിച്ചു. മണ്ഡലം പ്രസിഡൻറ്‌ മുഹമ്മദ് ഇസ്മായിൽ, പഞ്ചായത്ത് പ്രസിഡൻറ്‌ ജോമോൻ തോമസ്, ആൻസി ആൻറണി എന്നിവർ നേതൃത്വം നൽകി. മറയൂർ എൽ.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ മറയൂർ ഡി.എഫ്.ഒ. ഓഫീസ് ഉപരോധിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എം.ലക്ഷ്മണൻ, ഏരിയ സെക്രട്ടറി വി.സിജിമോൻ, എസ്.ചന്ദ്രൻ, പി.എസ്. ശശികുമാർ, ജെയിംസ് മാത്യു, പി.എം.ലാൽ എന്നിവർ നേതൃത്വം നൽകി. വിവിധ പാർട്ടി നേതാക്കളുമായി മറയൂർ റെയ്ഞ്ച് ഓഫീസർ അബ്ജു കെ. അരുൺ, പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉപരോധം സമാപിച്ചു. പരിക്കേറ്റവർക്ക് ചികിത്സാച്ചെലവ് നൽകാനും പഞ്ചായത്തിനുണ്ടായ നഷ്ടം പരിഹരിക്കാനും കാട്ടുപോത്തിനെ പിടികൂടാനും തീരുമാനമായി. ഭുവനേശ്വരിയും മൂന്ന് പെൺമക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌ മറയൂർ : കുടിക്കാരുടെ അലർച്ചയും മറ്റ് ശബ്ദങ്ങളുംകേട്ടാണ് ഭുവനേശ്വരിയും മൂന്നു പെൺമക്കളും വാതിൽ തുറന്ന് പുറത്തിറങ്ങിയത്. വീടിന് തൊട്ടുമുന്നിൽ കാട്ടുപോത്ത്. കാട്ടുപോത്തുമായി ഒരു മീറ്റർ അകലം പോലുമില്ല. പെട്ടെന്ന് വീടിന് സമീപത്തുള്ള പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് കാട്ടുപോത്ത് ചാടിയതുമൂലം നാലുപേരും രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്ക് ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് മറയൂർ കുമ്മിട്ടാംകുഴി ഉന്നതിയിലെ ശ്രീനിവാസന്റെ ഭാര്യ ഭുവനേശ്വരിയും മക്കളായ ശ്രീദർശിനി, ശ്രീവർഷിണി, ശ്രീഹരിണി എന്നിവർ. ഇപ്പോഴും ഭയം ഇവരെ വിട്ടുമാറിയിട്ടില്ല. വന്യമൃഗശല്യത്തിനെതിരേ പ്രതിഷേധ സമരം നടന്നപ്പോൾ സമരരംഗത്ത് ഈ അമ്മയും മക്കളും മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മറയൂരിലെ കാട്ടുപോത്ത് ആക്രമണം — Mathrubhumi | Boolokam | Boolokam