മത്സ്യക്കൃഷി വിളവെടുപ്പും മീൻ കറിയും ചക്കപ്പുഴുക്കും To advertise here, തലയോലപ്പറമ്പ് : മറവൻതുരുത്ത് ഗവ. യു.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികൾക്ക് നൽകിയ യാത്രയയപ്പ് വ്യത്യസ്തമായി. ഉച്ചയൂണിന് സ്കൂളിലെ മത്സ്യക്കൃഷിയിലെ മീൻകൊണ്ടുള്ള കറിയും സ്കൂൾ വളപ്പിൽ വിളഞ്ഞ ചക്ക കൊണ്ട് പുഴുക്കും വൈകീട്ട് ചായസൽക്കാരവും ഒരുക്കിയാണ് അധ്യാപകരും പി.ടി.എ. ഭാരവാഹികളും കുട്ടികളെയാത്രയാക്കി. മറവൻതുരുത്ത് കൃഷിഭവനുമായി ചേർന്ന് നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രഥമാധ്യാപകൻ സി.പി. പ്രമോദ് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് അഡ്വ. പി.ആർ. പ്രമോദ്, എസ്.എം.സി. ചെയർമാൻ ആർ. ഗിരിമോൻ, എം.പി.ടി.എ. പ്രസിഡന്റ് സൗദാ നവാസ്, അധ്യാപകരായ ബോബി ജോസ്, അരുണിമാ ബലരാമൻ, വി. ഐശ്വര്യ എന്നിവർ നേതൃത്വം നൽകി. Published: 02 Apr 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മറവൻതുരുത്ത് ഗവ. യു.പി.സ്കൂളിൽ വേറിട്ട യാത്രയയപ്പ്
M
MathrubhumiSource Link
about 1 month ago