മറവൻതുരുത്ത് : മറവൻതുരുത്ത് പഞ്ചായത്തിൽ മണിയശ്ശേരി-ഗുരുകൃപ റോഡിലെ മുട്ടത്തുകുളത്തിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി. പൊതുകുളത്തിന്റെ വശങ്ങൾ മഴക്കാലത്ത് ഇടിയുന്നത് നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ വർഷം പുലർച്ചെ മൂന്നാറിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കു പുറപ്പെട്ട പെരുമ്പളം സ്വദേശി നൗഫലും കുടുംബവും സഞ്ചരിച്ച കാർ തലകീഴായി കുളത്തിലേക്കു മറിഞ്ഞതാണ് അവസാനമുണ്ടായ അപകടം. To advertise here, ക്രെയിൻ എത്തിച്ചാണ് കാർ കുളത്തിൽനിന്നും ഉയർത്തിയത്. കുളത്തിന്റെ വശങ്ങൾ കരിങ്കൽകെട്ടി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് പഞ്ചായത്തംഗമായിരുന്ന കെ.എസ്.ബിജുമോൻ, കെ.ഫ്രാൻസിസ് ജോർജ് എം.പി.ക്ക് നിവേദനം നൽകിയിരുന്നു. എം.പി. അനുവദിച്ച നാലു ലക്ഷം രൂപ വിനിയോഗിച്ചാണ് നിലവിൽ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. കുളത്തിന്റെ റോഡിനോടു ചേർന്നുള്ള ഒരു ഭാഗംമാത്രമാണ് കരിങ്കൽകെട്ടുള്ളത്. പുറമ്പോക്കു ഭൂമിയിലെ കുളം മാലിന്യങ്ങൾ നീക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 29 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മറവൻതുരുത്ത് മുട്ടത്തുകുളത്തിന് സംരക്ഷണഭിത്തിയായി
M
MathrubhumiSource Link
about 1 month ago