സീതാംഗോളി :മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് നിർമാണ മേഖലയിലും ഹോട്ടൽ, വ്യാപാര സ്ഥാപനങ്ങൾ, ചെങ്കൽ ക്വാറികൾ എന്നിവിടങ്ങളിലും തൊഴിൽസ്തംഭനത്തിനിടയാക്കുന്നു. കിൻഫ്ര പാർക്കിലെ വ്യവസായയൂണിറ്റുകളും തൊഴിലാളികളെ കിട്ടാതെ പ്രതിസന്ധിയിലാണ്. ആയിരത്തോളം അതിഥിതൊഴിലാളികൾ ജോലിചെയ്യുന്ന ഇവിടുത്തെ സ്ഥാപനങ്ങളിൽനിന്ന് തൊഴിലാളികളെല്ലാം മടങ്ങിപ്പോയി. To advertise here, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. കിൻഫ്രയിൽ വിവിധ യൂണിറ്റുകളിൽ തൊഴിലെടുക്കുന്നത് മറുനാടൻ തൊഴിലാളികളാണ്. ഇവർ പോയതോടെ യൂണിറ്റുകളിൽ ഉത്‌പാദനവും കുറഞ്ഞു. നിശ്ചിത സമയത്ത് ഉത്പന്നങ്ങൾ വിപണിയിലേക്കെത്തിക്കുന്നതിനും യൂണിറ്റുടമകൾക്ക് കഴിയാതെയായി. നേരത്തേ പറഞ്ഞുറപ്പിച്ചതു പ്രകാരം സാധനങ്ങൾ നൽകാൻ മിക്ക യൂണിറ്റുകൾക്കും കഴിയുന്നില്ല. കിൻഫ്ര പാർക്കിൽ 72 വ്യവസായ യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ചിലയിടങ്ങളിൽ ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള കുറച്ചു തൊഴിലാളികളുണ്ടെന്നതൊഴിച്ചാൽ ബാക്കിയെല്ലാവരും ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയില്ലെങ്കിൽ പിന്നെ ഒരിക്കലും വോട്ട് ചെയ്യാൻ കഴിയില്ലെന്നും തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നാട്ടിലെത്തിയില്ലെങ്കിൽ പൗരത്വംതന്നെ നഷ്ടമാകുമെന്നൊക്കെ തെറ്റിദ്ധരിച്ചാണ് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയത്. പ്രദേശത്തെ ഹോട്ടലുകൾ, ചെങ്കൽക്വാറികൾ, നിർമാണമേഖലകൾ എന്നിവിടങ്ങളിലൊക്കെ അതിഥിതൊഴിലാളികളുടെ അഭാവം പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. പാചകവാതക ക്ഷാമം കാരണം നേരത്തേ കുമ്പള, സീതാംഗോളി തുടങ്ങിയ ഇടങ്ങളിലെ ഹോട്ടലുകൾ മിക്കതും അടച്ചിരുന്നു. തൊഴിലാളികളുടെ മടക്കം കൂടിയായതോടെ അടച്ചുപൂട്ടൽ പൂർണമായി. തൊഴിലാളികൾ എന്നു തിരിച്ചുവരുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. പശ്ചിമേഷ്യൻ യുദ്ധം കാരണം വിമാനടിക്കറ്റ് നിരക്കിലെ വർധനയും തീവണ്ടിടിക്കറ്റുകൾ യഥാസമയം ലഭിക്കാത്തതും തൊഴിലാളികളുടെ മടങ്ങിവരവിന് തടസ്സമാകുന്നുണ്ട്. Published: 23 Apr 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മറുനാടൻ തൊഴിലാളികളുടെ മടക്കം ചെങ്കൽ, വ്യാപാരമേഖലയിൽപ്രതിസന്ധി
M
MathrubhumiSource Link
17 days ago