അറക്കുളം : അറക്കുളം സെയ്ന്റ് മേരീസ് സ്‌കൂളിന് എതിർവശത്ത് മലങ്കര ജലാശയത്തിന്റെ ലോറി സ്റ്റാന്റ് കടവിൽ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശി മുങ്ങിമരിച്ചു. കട്ടപ്പന നിർമ്മലാ സിറ്റിയിലെ ഓട്ടോഡ്രൈവർ മുളകരമേട് വിളയാനിക്കൽ വിശാഖ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം. To advertise here, ബന്ധുവിനും നാല് കൂട്ടുകാർക്കുമൊപ്പം കുളിക്കുന്നതിനിടെയാണ് ആഴത്തിലേയ്ക്ക് വൈശാഖ് തെന്നിനീങ്ങിയത്. ബന്ധു അനീഷ് കൈയിൽപ്പിടിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രണ്ടുപേരും അപകടത്തിലാകുന്ന നിലയായി. അതിനിടെ അനീഷിന്റെ പിടിയിൽനിന്ന് വഴുതിപ്പോയി. കൂടെയുണ്ടായിരുന്നവർക്കാർക്കും നീന്തൽ വശമുണ്ടായിരുന്നില്ല. ഓടിയെത്തിയവർ അനീഷിനെ കരയ്‌ക്കെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. അപ്പോഴേയ്ക്കും മൂലമറ്റത്തുനിന്നും അഗ്നിരക്ഷാസേനയുമെത്തി. ഉടൻ മൂലമറ്റത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈശാഖിന്റെ പുരയിടത്തിലെ തടി പെരുമ്പാവൂരിൽ വിൽപ്പന നടത്തിയശേഷം കാറിൽ മുളകരമേട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വൈശാഖും സംഘവും. ചൂടായതിനാൽ കുളിക്കാനായി ജലാശയത്തിലിറങ്ങുകയായിരുന്നു. സുധാകരനാണ് അച്ഛൻ. അമ്മ: പരേതയായ സുലോചന. ഭാര്യ: ശാന്തി. ഒമ്പതുമാസം പ്രായമുള്ള മകനുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച മൂന്നരയ്ക്ക് വീട്ടുവളപ്പിൽ. Published: 08 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
M
MathrubhumiSource Link
about 1 month ago