ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി ജില്ലാ ഓഫീസ് ഹാളിൽ വിവിധ മണ്ഡലം പ്രസിഡൻ്റ് - ജനറൽ സെക്രട്ടറിമാരുടെ യോഗം ചേർന്നു. ഫാതിഹയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. To advertise here, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ,കെ കെ മുഹമ്മദ്,അഷ്റഫ് മുല്ലപ്പള്ളി,അബു കട്ടുപ്പാറ,അബൂട്ടി പള്ളത്ത്, സൈതലവി പുളിയക്കോട്, മുഹമ്മദ് പെരുമ്പിലായി,അലി പാങ്ങാട്ട്, സുൽഫീക്കർ ഒതായി,ടി ടി ഷാജഹാൻ, ഹംദാൻ ബാബു, അബ്ദുൽ ഫതാഹ്, സാദിഖ് ചിറയിൽ, അൻവാറുൽ ഹഖ്, റഹ്മത്തലി എരഞ്ഞിക്കൽ, സുലൈമാൻ കൊടവണ്ടി, ജാഫർ വെന്നിയൂർ, ശിഹാബുദ്ധീൻ വണ്ടൂർ, മൊയ്തീൻ കുട്ടി കാവനൂർ, നാസർ പാക്കത്ത്, സാബിർ പാണക്കാട് ,സലീം മുണ്ടേരി, മുസ്തഫ തിരൂർ, റഷീദ് മാമ്പ്ര, നിഷാം അലി വലമ്പൂർ, സമദ് ചോലയിൽ, കബീർ മോങ്ങം, മൂസ പട്ടത്ത്, ഷമീം അലി വള്ളിക്കുന്ന്, ജാബിർ നിലമ്പൂർ, ലത്തീഫ് വേങ്ങര സംസാരിച്ചു. മാർച്ച് 31ന് ക്യാമ്പയിൻ അവസാനിക്കുന്ന ജിദ്ദ മലപ്പുറം ജില്ല കെ എം സി സി കുടുംബ സുരക്ഷ പദ്ധതിയിൽ ജിദ്ദയിൽ ജോലി ചെയ്യുന്നവരും പ്രവാസം അവസാനിപ്പിച്ച മുൻ മെമ്പർമാരുമായ മുഴുവൻ മലപ്പുറം ജില്ലക്കാരും അംഗത്വമെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം / പഞ്ചായത്ത് / ഏരിയ കോഡിനേറ്റർമാർ മുഖാന്തരമല്ലാതെ നേരിട്ട് ഓൺലൈനിലൂടെ അംഗത്വം സാധ്യമാകുകയില്ല. മരണപ്പെട്ട ദമാം കെ എം സി സി മുൻ പ്രസിഡൻ്റ് കബീർ കൊണ്ടോട്ടിയുടെ വിയോഗത്തിൽ അനുശോചിച്ചു. ജില്ലാ ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ മുഹമ്മദ് പെരുമ്പിലായി അനുശോചന പ്രസംഗം നടത്തി. എം എസ് എഫ് യുവജന ഭാരവാഹിത്വത്തിലൂടെ സംഘടനയിലെത്തിയ കബീർ സാഹിബ് കൊറോണ കാലങ്ങളിൽ സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് അനുശോചനത്തിൽ അദ്ദേഹം പറഞ്ഞു. ശിഹാബുദ്ദീൻ പുളിക്കൽ നന്ദി പറഞ്ഞു. Content Highlights: Malappuram KMCC Jeddah district committee meeting held., Family Security Scheme membership drive ends on March 31., Membership registration must be done through local coordinators only., Condolence meeting held for late Dammam KMCC leader Kabir Kondotty. Published: 28 Mar 2026, 09:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലപ്പുറം ജില്ലാ കെഎംസിസി കുടുംബ സുരക്ഷ പദ്ധതി അവലോകനം നടത്തി
M
MathrubhumiSource Link
about 1 month ago