മലപ്പുറം സി.പി.എമ്മിന് പുതിയ ആസ്ഥാനമന്ദിരം

മലപ്പുറം സി.പി.എമ്മിന് പുതിയ ആസ്ഥാനമന്ദിരം

M
MathrubhumiSource Link
പുതുക്കിപ്പണിത സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസ് 19-ന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും To advertise here, മലപ്പുറം : കമ്യൂണിസ്റ്റ് താത്വികാചാര്യൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉൾപ്പെടെ ഒട്ടനേകം നേതാക്കളുടെയും പോരാട്ടങ്ങളുടെയും ഓർമ്മകൾ കുടികൊള്ളുന്ന മണ്ണാണ് മലപ്പുറം. ഈ സ്‌മരണകൾ ഹൃദയത്തിലേറ്റുന്ന സി.പി.എമ്മിന്റെ ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനു തയ്യാറായി. ജൂബിലി റോഡിൽ പഴയ ജില്ലാകമ്മിറ്റി ഓഫീസ് കെട്ടിടമാണ് പുതുക്കിപ്പണിതത്. ആധുനികസംവിധാനങ്ങളോടെ 23,500 ചതുരശ്രയടിയിലാണ് രണ്ടുനിലക്കെട്ടിടം ഒരുക്കിയത്. വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം നാടിനു സമർപ്പിക്കും. പാലോളി മുഹമ്മദ്കുട്ടി, പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. സോഷ്യൽ മീഡിയ റൂമും താമസസൗകര്യവും സോഷ്യൽ മീഡിയ റൂം ഉൾപ്പെടെ സജ്ജീകരിച്ചാണ് ആസ്ഥാനമന്ദിരത്തിന്റെ നിർമാണം. മുൻപുണ്ടായിരുന്ന 11 സെന്റ് സ്ഥലത്തോടൊപ്പം 10.5 സെന്റുകൂടി വാങ്ങിയാണ് പുതിയ കെട്ടിടം ഒരുക്കിയത്. സി.പി.എം. ഓഫീസ്, എസ്.എഫ്.ഐ. ഓഫീസ് എന്നിവ ഇതിലുണ്ടാകും. പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ലൈബ്രറിയും നേതാക്കളുടെ വാർത്താസമ്മേളനത്തിന് മീഡിയാ റൂമുമുണ്ടാകും. സെക്രട്ടേറിയറ്റ് യോഗത്തിനും ജില്ലാകമ്മിറ്റി യോഗത്തിനുമുള്ള ഹാൾ, സെക്രട്ടറിയുടെ ഓഫീസ് എന്നിവയും സജ്ജമാണ്. താമസിക്കാൻ റൂമുകളുമുണ്ടാകും. ഭക്ഷണം പാചകംചെയ്യാൻ അടുക്കളയും വൈദ്യുതി ആവശ്യങ്ങൾക്ക് സോളാർ പാനലും വെക്കും. പാർക്കിങ്ങിനും വലിയ സൗകര്യമുണ്ട്. ഭാവിയിൽ കെട്ടിടവിപുലീകരണത്തിന് ആവശ്യമായരീതിയിൽ അഞ്ചുനിലക്കെട്ടിടത്തിനുള്ള അടിത്തറയോടെയാണ് നിർമാണം പൂർത്തിയാക്കിയത്. നിർമാണച്ചെലവ് പൂർണമായി കണക്കുകൂട്ടിയിട്ടില്ല. കോഴിക്കോട് പി.എം.കെ.യാണ് നിർമാണ ഏജൻസി. ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. മോഹൻദാസിന്റെ നേതൃത്വത്തിൽ നിലവിലെ ജില്ലാസെക്രട്ടറി വി.പി. അനിൽ കൺവീനറായ കമ്മിറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. 2023 ജൂലായ് 28-ന് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് തറക്കല്ലിട്ടത്. വേദനയായി ഇ.എൻ. മോഹൻദാസിന്റെ വിയോഗം : പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുമ്പോൾ വേദനയായി ഇ.എൻ. മോഹൻദാസിന്റെ വിയോഗം. കെട്ടിടനിർമാണത്തെക്കുറിച്ച് ആലോചിക്കുമ്പോഴും പണി തുടങ്ങിയപ്പോഴും നേതൃത്വംവഹിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന മോഹൻദാസാണ്. രണ്ടുതവണ ജില്ലാ സെക്രട്ടറിയായ അദ്ദേഹത്തിന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു ആധുനികരീതിയിലുള്ള ഓഫീസ്. എന്നാൽ ഉദ്ഘാടനത്തിന് ഒരാഴ്‌ചമാത്രം ബാക്കിനിൽക്കെ, 11-നാണ് അദ്ദേഹം പെരിന്തൽണ്ണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിടവാങ്ങിയത്. ഇ.എൻ. മോഹൻദാസിന്റെ വിവാഹം നടന്നതും ജില്ലാകമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലപ്പുറം സി.പി.എമ്മിന് പുതിയ ആസ്ഥാനമന്ദിരം — Mathrubhumi |… | Boolokam