മലപ്പുറം : ജില്ലയിലെ ആരോഗ്യരംഗത്ത് പുതിയ അധ്യായത്തിനു തുടക്കമിട്ട് മലപ്പുറം മെഡിമാളിൽ ആസ്റ്റർ മിംസ് മുഴുവൻസമയ എമർജൻസി വിഭാഗം പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനംചെയ്തു. മെഡിമാൾ ചെയർമാൻ അബ്ദുറഹ്‌മാൻ പാട്ടർക്കടവൻ അധ്യക്ഷനായി. To advertise here, പി. ഉബൈദുള്ള എം.എൽ.എ, നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷ, ഡോ. ഫവാസ് റഹീം, യൂസഫ് കൊന്നോല, അബൂബക്കർ തറയിൽ, നൗഷാദ് കളപ്പാടൻ, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്, മാതൃഭൂമി സീനിയർ റിപ്പോർട്ടർ വിമൽ കോട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു. ആസ്റ്റർ മിംസ് കോട്ടയ്ക്കൽ യുണിറ്റ് ഹെഡ് ഡോ. പി.എസ്. ഹരി, കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ജനറൽ മെഡിസിൻ മേധാവി ഡോ. പി.പി. നിസാബ്, എമർജൻസി വിഭാഗം എച്ച്.ഒ.ഡി. ഡോ. മുഹമ്മദ് ഷാഫി, കോഡിനേറ്റർ ഡോ. ഫാദി, ഓർത്തോ വിഭാഗത്തിലെ ഡോ. സിദ്ദീഖ് പൈനാട്ടിൽ, മെഡിമാൾ സി.ഇ.ഒ. ഫസൽ, മെഡിമാൾ ഡയറക്ടർമാരായ അബ്ദുൽസലാം, കെ.പി. ഹംസ എന്നിവർ നേതൃത്വംനൽകി. ആധുനികസൗകര്യങ്ങളും വിദഗ്‌ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയ ഈ എമർജൻസി വിഭാഗം വഴി അടിയന്തര ചികിത്സ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വിഭാഗം പ്രദേശവാസികൾക്ക് അടിയന്തരസാഹചര്യങ്ങളിൽ ആശ്വാസമാകുമെന്നും അധികൃതർ പറഞ്ഞു.

മലപ്പുറത്ത് ആസ്റ്റർ മിംസ് മുഴുവൻ സമയ എമർജൻസി വിഭാഗം തുറന്നു
M
MathrubhumiSource Link
about 1 month ago