ചെറായി : ഈസ്റ്റർ പെരുന്നാളിനോടനുബന്ധിച്ച് മലയാറ്റൂർ കുരിശുമലയിലേക്ക് കാൽനട തീർഥാടനം നടത്തുന്ന തീർഥാടകർക്ക് സ്വീകരണവും ലഘുഭക്ഷണവും നൽകി. ചെറായി കണ്ണാടി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഗൗരീശ്വരത്ത് സംഘടിപ്പിച്ച സ്വീകരണം സെയ്ന്റ് ജോൺസ് പള്ളി വികാരി ഫാ. ജോൺ ബേബി ഉദ്ഘാടനം ചെയ്തു. To advertise here, വി.വി. സഭാ സെക്രട്ടറി ഷെല്ലി സുകുമാരൻ, ചെറായി ജുമാ മസ്ജിദ് സെക്രട്ടറി അബ്ദുൽ ജബ്ബാർ, കണ്ണാടി സെക്രട്ടറി സുധി ചീരങ്ങാട്ട്, ഡൈജു കോറശ്ശേരി, സുനിൽ ശശി എന്നിവർ പ്രസംഗിച്ചു. ഭക്തജന സമിതി കാവടിസംഘം മലയാള പഴനി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. Published: 02 Apr 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലയാറ്റൂർ തീർഥാടകർക്ക് സ്വീകരണവും ലഘുഭക്ഷണ വിതരണവും
M
MathrubhumiSource Link
about 1 month ago