മലയാലപ്പുഴ : പഞ്ചായത്ത് ബസ്‍സ്റ്റാൻഡ് നിർമാണം പൂർത്തിയാകുന്നു. കുമ്പഴ-മലയാലപ്പുഴ റോഡിൽ മലയാലപ്പുഴ കവലയ്ക്ക് സമീപമാണ് ബസ്‍സ്റ്റാൻഡ് വരുന്നത്. ഗവ.എൽ.പി. സ്‌കൂൾ പ്രവർത്തിച്ചിരുന്ന 50 സെന്റ് സ്ഥലം ബസ് സ്റ്റാന്റിനായി വിട്ടു നൽകുകയായിരുന്നു. എൽ.പി. സ്‌കൂൾ പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ വാഹനങ്ങൾകൊണ്ട് റോഡ് നിറയും മലയാലപ്പുഴ റൂട്ടിൽ ഓടുന്ന ബസുകൾ റോഡരികിലാണ് കാത്തുകിടക്കുന്നത്. ഇത് കാരണം മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്, ഇതിന് പരിഹാരമായിട്ടാണ് പഞ്ചായത്ത് ബസ്‍സ്റ്റാൻഡ് വരുന്നത്. ബസ്‍സ്റ്റാൻഡ് നിർമിക്കുന്നതിനായി ഒരുകോടി രൂപ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. നൽകി. ഒരേസമയം 30 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം ഉണ്ട്. ശനിയാഴ്ച വൈകീട്ട് ഉദ്ഘാടനം നടക്കും. കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചു. മലയാലപ്പുഴയുടെ വികസനത്തിന് ബസ്‍സ്റ്റാൻഡ് മുതൽക്കൂട്ടാകും. To advertise here, Published: 14 Mar 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലയാലപ്പുഴ ബസ്‍സ്റ്റാൻഡ് പ്രവർത്തന സജ്ജമാകുന്നു
M
MathrubhumiSource Link
about 2 months ago