Movies Desk Last Updated: 19 March 2026, 05:33 PM IST സാം സി.എസ്. സംഗീതം നൽകി രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് അൻവർ അലിയാണ്. വേറിട്ടൊരു സംഗീതാനുഭവം തന്നെയാണ് ഈ ട്രാക്ക് വാഗ്ദാനം ചെയ്യുന്നത്. Photo: Movie Trailer മ ലയാള സിനിമയിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'കറക്ക'ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം പുറത്തിറങ്ങി. ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഈ ഗാനം പ്രമുഖ സംഗീത ലേബലായ ടി-സീരീസിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ടി സീരീസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീതാവകാശങ്ങളും. സിനിമയുടെ ഹൊറർ അന്തരീക്ഷവും ക്രിയേറ്റീവ് ആയ കഥപറച്ചിലും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവം ഈ ഗാനം സമ്മാനിക്കുന്നു. To advertise here, പരിചിതമായ സംഗീത ശൈലികളിൽനിന്ന് മാറിനിൽക്കുന്ന, തികച്ചും വ്യത്യസ്തവും ആകർഷകവുമായ ഒന്നാണ് ഗാനം. സാം സി.എസ്. ഈണം നൽകിയ ഈ ഗാനത്തിന് രശ്മി സതീഷിന്റെ ആത്മഭാവമുള്ള ശബ്ദം ജീവൻ പകർന്നിരിക്കുന്നു. അൻവർ അലിയുടെ വരികൾ ഗാനത്തിന് കാവ്യാനുഭൂതിയും നിഗൂഢതയും പകർന്നുനൽകുന്നു. സംഗീതത്തെയും ഹൊററിനെയും ഒരേപോലെ കോർത്തിണക്കാനുള്ള 'കറക്ക'ത്തിന്റെ ധീരമായ ശ്രമം ഇതിൽ വ്യക്തമാണ്. ഗാനത്തെക്കുറിച്ച് ഗായിക രശ്മി സതീഷ് പറഞ്ഞത് ഇങ്ങനെ: "അൻവർ അലിയുടെ വരികൾക്ക് സാം സി.എസ്. നൽകിയ മനോഹരമായ ഈ ഗാനം ആലപിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. സാധാരണ കേട്ടുപരിചയിച്ച പോലെയുള്ള ഒന്നല്ല ഈ ഗാനം. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണിത്. ആസ്വാദകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പ്രത്യേക അനുഭൂതി ഇതിനുണ്ട്. പ്രേക്ഷകർ ഇത് ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." കിംബർലി ട്രിനിഡാഡും അങ്കുഷ് സിങ്ങും ചേർന്ന് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' ഉടൻതന്നെ തിയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കരുത്തുറ്റ സാങ്കേതിക പ്രവർത്തകരും സംഗീതത്തിന് പ്രാധാന്യം നൽകുന്ന കഥാപരിസരവും മലയാള സിനിമയിലെ പുത്തൻ പരീക്ഷണമായിരിക്കും എന്ന് ഉറപ്പുനൽകുന്നു. മിസ്റ്ററിയും ഹൊററും സംഗീതവുമായി ചേർത്തുവെക്കുന്ന 'കറക്കം', പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം നൽകാനായി ഒരുങ്ങുകയാണ്. Content Highlights: The hauntingly beautiful video song 'Thirichu Ponam' from the movie Karakkam, Kerala’s first musical horror-comedy, has been released featuring music by Sam C.S. and vocals by Rashmi Satheesh. Published: 19 Mar 2026, 05:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്ക'ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം പുറത്തിറങ്ങി
M
MathrubhumiSource Link
about 2 months ago