ചെന്നൈ : മലയാളി ക്ലബ്ബിൽ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര നാടകദിനം ആഘോഷിച്ചു. എൻ.ആർ. പണിക്കർ, ഈസ്റ്റർ ആശംസകളും നാടകസന്ദേശവും നൽകി. To advertise here, മലയാളനാടക ചരിത്രത്തെക്കുറിച്ച് മീരാ കൃഷ്ണൻകുട്ടിയും ഇംഗ്ലീഷ് നാടകവേദിയെക്കുറിച്ച് ശ്രീലതാ നാരായണനും അവലോകനം നടത്തി. എ.വി. അനൂപ് ചെന്നൈയിലെ നാടക പ്രവർത്തനങ്ങളുടെ ചരിത്രവും നാടകാനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു. മലയാളനാടകങ്ങളുടെ കാര്യത്തിൽ മലയാളി ക്ലബ്ബ് കാണിക്കുന്ന താത്പര്യത്തെപ്പറ്റി പി.എൻ. രവി സംസാരിച്ചു. പ്രകാശ് വാസുദേവൻ, ഹരിശങ്കര വർമ, മുരളീധരൻ, ഷീബ ശിവകുമാർ ഡോ. വിമല, ജോസ് മംഗലം, ഷൈനി ജോസ്, ഗോപരാജ്, ജോസ് വർഗീസ് എന്നിവർ പഴയ നാടകഗാനങ്ങൾ ആലപിച്ചു. ഉഷാ ജയകുമാർ, ഷീജാ സുരേഷ്, കൃഷ്ണപ്രിയാ ഉമേഷ്, സവിതാ ജോൺ, രജിതാ മാധവൻ, ശൈലജാ ദാസ്, ജിജി ഷാജഹാൻ എന്നിവർ പ്രശസ്തമായ ചില നാടകങ്ങളിലെ കഥാപാത്രങ്ങളെയും ശോഭാ വിജയകുമാർ, വിജയകുമാർ എന്നിവർ ഒരു ലഘുനാടകവും അവതരിപ്പിച്ചു. പാശ്ചാത്യ എഴുത്തുകാരി ജയ്ൻ ഓസ്റ്റിന്റെ കൃതികളിലെ നായികമാരെ, സ്വപ്നാ നായരുടെ നേതൃത്വത്തിൽ ലക്ഷ്മി ഗോപകുമാർ, ശാന്തി മേനോൻ, സതി വിജയകുമാർ, സംവൃത അഖിലേഷ്, ധന്യാ അജയ്, യമുനാ ഗോവിന്ദ്, നീനാ ഗോപാലകൃഷ്ണൻ, പ്രിയാ സാബു എന്നിവർ വേദിയിൽ അവതരിപ്പിച്ചു.

മലയാളി ക്ലബ്ബിൽ അന്താരാഷ്ട്ര നാടകദിനാഘോഷം
M
MathrubhumiSource Link
about 1 month ago