മലയാളി സമാജം പ്രീമിയർ ലീഗ്; കെ.സി.എസ്‌.സി. ഉഡുപ്പി ക്രിക്കറ്റേഴ്‌സ് ചാമ്പ്യൻമാർ

മലയാളി സമാജം പ്രീമിയർ ലീഗ്; കെ.സി.എസ്‌.സി. ഉഡുപ്പി ക്രിക്കറ്റേഴ്‌സ് ചാമ്പ്യൻമാർ

M
MathrubhumiSource Link
മംഗളൂരു : മലയാളിസമാജം നടത്തിയ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കെ.സി.എസ്‌.സി. ഉഡുപ്പി ക്രിക്കറ്റേഴ്‌സ് ചാമ്പ്യൻമാരായി. ഫൈനലിൽ കുഡ്‌ല വാരിയേഴ്‌സിനെ 10 വിക്കറ്റിന് തകർത്താണ് കെ.സി.എസ്‌.സി. കിരീടമണിഞ്ഞത്. യെക്കൂർ ഫിഷറീസസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട്‌ ടീമുകൾ മാറ്റുരച്ചു. ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്‌മാനായി കുഡ്‌ല വാരിയേഴ്‌സിലെ പ്രീതമിനേയും ബൗളറായി കെ.സി.എസ്‌.സി. ഉഡുപ്പി ക്രിക്കറ്റേഴ്‌സിലെ പുനീതിനേയും തിരഞ്ഞെടുത്തു. ഇതേടീമിലെ താരമായ കിരൺ ആണ് മാൻ ഓഫ് ദി സീരീസ്. വിജയികൾക്ക് സിന്ധു എജുകെയർ ലേണിങ് സെന്റർ എം.ഡി. ഡോ. എസ് സിന്ധു ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. മലയാളിസമാജം പ്രസിഡന്റ് സി.കെ. റിംജു, സെക്രട്ടറി സഞ്ജയ് ജനാർദനൻ, ടൂർണമെന്റ് കൺവീനർ എസ്. ശരത്, എസ്‌.കെ. കുട്ടി, കർണാടക നായർ സർവീസസ് പ്രസിഡന്റ് മുരളി ഹോസമജലു, സെക്രട്ടറി സതിശൻ, കർണാടക വിശ്വകർമസമാജം പ്രസിഡന്റ് സന്ദേശ്, സെക്രട്ടറി രമേശ് കാപ്പിക്കാട്, ഉഡുപ്പി കേരള കൾച്ചറൽ ആൻഡ് സോഷ്യൽ സെന്റർ പ്രസിഡന്റ് സുഗുണൻ, അനീഷ്‌ ബാലൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. To advertise here, Published: 31 Mar 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയാളി സമാജം പ്രീമിയർ ലീഗ്; കെ.സി.എസ്‌.സി. ഉഡുപ്പി ക്രിക്കറ… | Boolokam