മലയിടിച്ച് മണ്ണുകടത്ത് വാഗമണ്ണിൽ വ്യാപകം

മലയിടിച്ച് മണ്ണുകടത്ത് വാഗമണ്ണിൽ വ്യാപകം

വാഗമൺ : വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ ടൗണിൽ എസ്റ്റേറ്റ് ഭൂമി വാണിജ്യ ആവശ്യത്തിനെന്ന പേരിൽ വാങ്ങി വ്യാപകമായി മണ്ണ് എടുത്ത് വിൽക്കുന്നതായി പരാതി. To advertise here, അഞ്ചുമുതൽ പത്ത് സെന്റ് വരെ ഭൂമി വാങ്ങിയശേഷമാണ് വാഗമൺ ടൗണിന്റെ സമീപത്തുനിന്ന് മല ഇടിച്ചു മണ്ണ് കടത്ത് നടക്കുന്നത്. വിനോദസഞ്ചാരികൾ എത്തുന്ന വാഗമണ്ണിൽനിന്ന് മണ്ണ് എടുക്കുന്നതിലൂടെ ഉടമകൾ ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളാണ്. മണ്ണ് നീക്കം ചെയ്യുന്നതോടെ സ്ഥലം കൂടുതൽ നിരപ്പാകുകയും അതുവഴി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ സാധിക്കുകയും ചെയ്യും. ഒപ്പം മണ്ണ് വിറ്റ് പണമുണ്ടാക്കുകയും ചെയ്യാം. മണ്ണ് വ്യാപകമായി കടത്തുന്നത് ചോദ്യം ചെയ്താൽ, താൻ മാത്രമല്ലല്ലോ ഇത് ചെയ്യുന്നത്, മറ്റുള്ളവരും ഇത് ചെയ്യുന്നില്ലേ എന്നാണ് ഉടമയുടെ ചോദ്യം. അതേസമയം, രാത്രിയും അവധിദിവസങ്ങളിലും മാത്രമാണ് മണ്ണ് മാറ്റുന്നത്. വൈകുന്നേരം അഞ്ച് മണിക്കുശേഷം തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും അത് നിയമപാലകരാണ് നോക്കേണ്ടതെന്നുമാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങൾ ഡ്യൂട്ടി നന്നായി ചെയ്യുന്നുണ്ടെന്നും മണ്ണ് മാറ്റുന്നത് കണ്ട ജെ.സി.ബി. പിടിച്ചെടുത്തതായും വാഗമൺ സി.ഐ. സാം ജോസ് പറഞ്ഞു. ഇനിയും മുഖം നോക്കാതെ കർശന നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ ടൗണിന്റെ ഹൃദയഭാഗത്തുനിന്ന് ഈ മണ്ണ് കാണാതാകുന്നത് തുടരുകയാണ് രാത്രിയെന്നോ പകലെന്നോയില്ലാതെ. Published: 17 Apr 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയിടിച്ച് മണ്ണുകടത്ത് വാഗമണ്ണിൽ വ്യാപകം — Mathrubhumi | Bo… | Boolokam