മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവം ഇന്ന് കൊടിയേറും

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവം ഇന്ന് കൊടിയേറും

M
MathrubhumiSource Link
മലയിൻകീഴ് : ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉത്സവം അഞ്ചിന് കൊടിയേറും. രാവിലെ എട്ടിന് പന്തീരടിപൂജ, 11.30-ന് കളഭാഭിഷേകം, വൈകീട്ട് ആറിന് ദശപുഷ്പച്ചാർത്ത്, രാത്രി 7.45-ന് കൊടിയേറ്റ്, 8.15-ന് പാഠകം, ഒൻപതിന് ഡാൻസ്, 10-ന് നാടകം. To advertise here, ആറിന് വൈകീട്ട് ആറിന് മലയം ശിവക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് മലയിൻകീഴ് ജങ്ഷനിൽ സ്വീകരണം നൽകും. 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധന. ഏഴിന് രാവിലെ 11-ന് ഉത്സവബലിദർശനം. തുടർന്നുള്ള മൂന്നുദിവസവും ഉത്സവബലി പൂജയുണ്ട്‌. ഒൻപതിന് രാത്രി ഏഴിന് മാധവമുദ്ര പുരസ്കാരസമർപ്പണം. 10-ന് വൈകീട്ട് ക്ഷേത്രത്തിൽ ലക്ഷദീപമൊരുക്കും. 11-ന് രാത്രി എട്ടിന് വിശേഷാൽ നിറപറയും തുടർന്ന് വലിയ കാണിക്കയും. 11-ന് പള്ളിവേട്ട എഴുന്നള്ളത്ത്. 12-ന് വൈകീട്ട് 4.30-ന് കൊടിയറിക്ക്, തുടർന്ന് ആറാട്ട് ഘോഷയാത്ര കുഴയ്ക്കാട് ഭഗവതിക്ഷേത്ര കടവിലേക്ക്‌ പുറപ്പെടും. വെളുപ്പിന് നാലിന് ഘോഷയാത്ര തിരിച്ചെത്തി ആറാട്ട് കലശത്തോടെ ഉത്സവം സമാപിക്കും. Published: 05 Apr 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവം ഇന്ന് കൊടിയേറും — M… | Boolokam