മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

M
MathrubhumiSource Link
മലയിൻകീഴ് : മീനമാസത്തിലെ വിശാഖം നാളിൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. To advertise here, ഞായറാഴ്ച രാത്രി എട്ടുമണിയോടെ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റുചടങ്ങ്. പൂജിച്ച കൊടിക്കൂറ ശ്രീലകത്തുനിന്നു മേൽശാന്തി കെ.വിഷ്ണുപോറ്റിയും ശാന്തി പ്രമോദ് പോറ്റിയും കൊടിമരച്ചുവട്ടിലെത്തിച്ചു. കൊടിയേറ്റ് ദർശിക്കാൻ ക്ഷേത്രത്തിലും പരിസരത്തും വലിയ തിരക്കനുഭവപ്പെട്ടു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എൻ.അജികുമാർ, സെക്രട്ടറി വി.വി.സുരേഷ്‌കുമാർ, വൈസ്‌പ്രസിഡന്റ് സി.എസ്.സനുകുമാർ, സബ്‌ഗ്രൂപ്പ് ഓഫീസർ ബി.വിനോദ് എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ച വൈകീട്ട് പാറശ്ശാല ദേവസ്വം ഭണ്ഡാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ മലയം ശിവക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്രയായി മലയിൻകീഴിൽ എത്തിക്കും. സന്ധ്യയ്ക്കു തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ചൊവ്വാഴ്ചമുതൽ മൂന്നുദിവസം ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സബലി നടക്കും. Published: 06 Apr 2026, 12:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവം കൊടിയേറി — Mat… | Boolokam