ഇരിട്ടി : മലയോര ഹൈവേ നിർമാണ പുരോഗതിയും പേരായ്മകളും ഉന്നതതല യോഗം വിലയിരുത്തി. അയ്യൻകുന്ന് പഞ്ചായത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥരും കരാറുകാരും പങ്കെടുത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മലയോര ഹൈവേയുടെ 90 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായെങ്കിലും നിർമാണത്തിലെ അപാകവും ജനങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സംയുക്ത അവലോകന യോഗം പഞ്ചായത്ത് വിളിച്ചുചേർത്തത്. വള്ളിത്തോട്-മണത്തണ റീച്ചിൽ അയ്യൻകുന്നിന്റെ പരിധിയിലെ നിർമാണ പേരായ്മകൾ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ഉന്നയിച്ചു. ആനപ്പന്തി കരിക്കോട്ടക്കരി റീച്ചിൽ പൈപ്പുകൾ മാറ്റാതെ കോൺക്രീറ്റ് ചെയ്തത് നടപടി യോഗത്തിൽ ചർച്ചയായി. മണ്ണ് മാറ്റി യന്ത്രം ഇല്ലാത്തതാണ് പൈപ്പ് മാറ്റാൻ കഴിയാതെവന്നത് എന്ന കരാറുകാരന്റെ വിശദീകരണം അംഗങ്ങളുടെ വിമർശനത്തിന് കാരണമായി. പൈപ്പുകൾ നീക്കി ഉടൻ പ്രവൃത്തി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. പല സ്ഥലങ്ങളിലും ഓവുചാൽ നിർമാണം പൂർത്തിയാകാത്തത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്ഥലം വിട്ടുതരുന്നതുമായുള്ള തർക്കം നിലനിൽക്കുന്ന സ്ഥലങ്ങൾ നിർമാണം തടസ്സപ്പെട്ടതായി കാറുകാരൻ അറിയിച്ചു . To advertise here, തർക്കം നിലനിൽക്കുന്ന സ്ഥലങ്ങൾ ഭരണസമിതിയുടെ നേതൃത്വത്തിൽ ഉടമസ്ഥരുമായി ചർച്ചനടത്താൻ യോഗത്തിൽ തീരുമാനമായി. വഴിവിളക്കുകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നിർമിക്കുന്നത് സംബന്ധിച്ച് നിലവിൽ നിർദേശം ഇല്ലെന്ന് അധികൃതർ പറഞ്ഞു. പലസ്ഥലങ്ങളും പ്രവൃത്തി പൂർത്തിയാക്കാതെ അവശേഷിക്കുന്നതും പരിശോധിക്കും. കരിക്കോട്ടക്കരി ടൗണിലും പോലീസ് സ്റ്റേഷൻ ജങ്‌ഷന് സമീപം ഓവുചാൽ നിർമാണം നടക്കാത്തത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ ശ്രദ്ധയിൽപെടുത്തി. ഇവിടങ്ങളിൽ ജനങ്ങൾ സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നമെന്ന കരാറുകാരൻ പറഞ്ഞു. ഇവിടങ്ങളിൽ പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെടും. ടൗണുകളിൽ നടപ്പാതകളിൽ കൈവരികളും സ്ഥാപിക്കുന്നത് ഉറപ്പുവരുത്തണം. വെമ്പുഴയിലെ സംരക്ഷണഭിത്തി നിർമാണത്തിലെ അപാകം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ പി. സനില പറഞ്ഞു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ജോസ്‌കുഞ്ഞ് തടത്തിൽ, മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ ടോമി സൈമൺ, ബിജു ജോസഫ്, പി. രാജേഷ്, ബിന്ദു ഷാജി, ഷിബോ അഗസ്റ്റിൻ, അനീഷ് പോൾ, ലീലാമ്മ മാത്യു, അനുപമ എ വൺ, ഷീൻ ജോസഫ്, കരാറുകാരൻ എന്നിവർ പങ്കെടുത്തു.

മലയോര ഹൈവേ നവീകരണത്തിലെ പോരായ്മ:ഉന്നതതലയോഗം വിലയിരുത്തി
M
MathrubhumiSource Link
about 2 months ago