മലയോര ഹൈവേ നിർമാണം വീണ്ടും മുടങ്ങി

മലയോര ഹൈവേ നിർമാണം വീണ്ടും മുടങ്ങി

M
MathrubhumiSource Link
കാളികാവ് : മലയോര ഹൈവേയുടെ പൂക്കോട്ടുംപാടം-കാളികാവ് റീച്ചിൽ മൂന്നിടങ്ങളിൽ നിർമാണം തടസ്സപ്പെട്ടതോടെ കരാർ കമ്പനി പണി നിർത്തിവെച്ച് യന്ത്രങ്ങൾ കൊണ്ടുപോയി. To advertise here, 10 കിലോമീറ്റർ വരുന്ന റീച്ചിൽ പന്നിക്കോട്ടുമുണ്ട നാരായണൻ വളവ്, ചോക്കാട് അങ്ങാടി, ഉദരംപൊയിൽ അങ്ങാടി എന്നീ മൂന്നുസ്ഥലങ്ങളിലാണ് നിർമാണം നിലച്ചിരിക്കുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും റോഡുപണി പൂർത്തിയായെങ്കിലും മൂന്നിടങ്ങളിലെ തർക്കം പരിഹരിക്കപ്പെടാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ചോക്കാട് അങ്ങാടിയിൽ റോഡിന് 15 മീറ്റർ വീതി വേണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാരും നാട്ടുകാരും രംഗത്തുവന്നപ്പോൾ ഇതിനെതിരേ കെട്ടിടമുടമകളും നിലപാടെടുത്തു. ഇതോടെ രണ്ടുവർഷത്തോളം നിർമാണം തടസ്സപ്പെട്ടു. പിന്നീട് എ.പി. അനിൽകുമാർ എം.എൽ.എ.യുടെയും പൊതുപ്രവർത്തകൻ പി. കേശദാസിന്റെയും നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങുകയും അഴുക്കുചാൽ നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. ചിലർ തടസ്സവാദവുമായി രംഗത്തുവന്നതോടെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണം പാതിവഴിയിലായതോടെ അങ്ങാടിയിൽ പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. നാരായണൻ വളവ്, ഉദരംപൊയിൽ എന്നിവിടങ്ങളിൽ സ്വകാര്യവ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമാണം നിലച്ചത്. ഉദരംപൊയിലിൽ റോഡ് പ്രതലം പൂർത്തിയായെങ്കിലും അഴുക്കുചാൽ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. സ്ഥലമേറ്റെടുക്കുമ്പോൾ റോഡിന്റെ ഇരുവശങ്ങളിൽനിന്നും തുല്യമായ അളവിൽ സ്ഥലം എടുക്കുന്നില്ലെന്ന പരാതിയും പലയിടങ്ങളിൽനിന്നുയരുന്നുണ്ട്. തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർതലത്തിൽ കൃത്യമായ ഇടപെടലുകളുണ്ടാകാത്തതാണ് പണി നീളാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. തർക്കമുള്ള സ്ഥലങ്ങളിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും നാട്ടുകാരും. Published: 22 Mar 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോര ഹൈവേ നിർമാണം വീണ്ടും മുടങ്ങി — Mathrubhumi | Boolokam | Boolokam