മലയോരത്തും കനത്ത ചൂട്; പുഴകളിലെ നീരൊഴുക്ക് നിലയ്ക്കുന്നു

മലയോരത്തും കനത്ത ചൂട്; പുഴകളിലെ നീരൊഴുക്ക് നിലയ്ക്കുന്നു

ബ്ലാത്തൂർ : മലയോരമേഖലയിൽ തുടരുന്ന കനത്ത ചൂട് ജലസ്രോതസ്സുകളെ ബാധിച്ച് വരൾച്ചാഭീഷണി നേരിടുന്നു. പുഴകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ് പല ഭാഗങ്ങളിലും മൺതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. വർഷം മുഴുവൻ ഒഴുകിയിരുന്ന ചെറുപുഴകളും തോടുകളും ഇപ്പോൾ വരണ്ടനിലയിലാണ്. To advertise here, ജലക്ഷാമം കാർഷികമേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. നെൽകൃഷി, പച്ചക്കറി കൃഷി, വാഴത്തോട്ടങ്ങൾ എന്നിവയിൽ ഉണങ്ങലും വിളവുകുറവുമുണ്ട്. ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ വലിയ നഷ്ടം നേരിടുകയാണ്. മത്സ്യക്കൃഷിക്കും ചൂട് മൂലം വലിയ തിരിച്ചടിയാണ് നേരിടുന്നത്. പുഴകളിലും കുളങ്ങളിലും ജലനിരപ്പ് കുറഞ്ഞതോടെ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന സ്ഥിതിയുമുണ്ട് . കിണറുകളിലും ചെറുകുളങ്ങളിലും ജലനിരപ്പ് വേഗത്തിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിനായി ആളുകൾ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പഞ്ചായത്തുകൾ ടാങ്കർ ലോറികളിലൂടെ വെള്ളം എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. സൂര്യാഘാതം, ക്ഷീണം, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുട്ടികളും വയോജനങ്ങളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജലസംരക്ഷണ നടപടി ശക്തമാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അനാവശ്യ ജലോപയോഗം ഒഴിവാക്കുകയും മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുകയും ചെയ്താലാണ് പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുക. മഴ ലഭ്യമാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ േമയ് മാസത്തോടെ മുൻ വർഷങ്ങളിൽ കാണാത്ത കടുത്ത വരൾച്ചയിലേക്ക് നീങ്ങുവാനാണ് സാധ്യത. Published: 22 Apr 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോരത്തും കനത്ത ചൂട്; പുഴകളിലെ നീരൊഴുക്ക് നിലയ്ക്കുന്നു —… | Boolokam