മലയോരത്ത് കാട്ടുപോത്തുകളുടെ ശല്യം വീണ്ടും രൂക്ഷം

മലയോരത്ത് കാട്ടുപോത്തുകളുടെ ശല്യം വീണ്ടും രൂക്ഷം

വിതുര : മലയോരമേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം വീണ്ടും രൂക്ഷമായതോടെ ഉന്നതികളിലെ താമസക്കാർ ഉൾപ്പടെ ഭീതിയിൽ. നേരത്തെ വനങ്ങളോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു കാട്ടുപോത്തുകളുടെ സാന്നിധ്യം. ഇപ്പോൾ റോഡുകളിലും പ്രധാന ജങ്ഷനുകളിലും ഇവയുടെ കൂട്ടം കാണാം. To advertise here, വിതുര വലിയവേങ്കാട് റബ്ബർ തോട്ടത്തിലിറങ്ങിയ പോത്തുകൾ അഞ്ഞൂറോളം തൈകൾ നശിപ്പിച്ചു. സ്ഥിരമായി ഇവിടെ കാട്ടുപോത്തിറങ്ങാറുണ്ടെന്നും വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഉടമ ഇ.എം. നസീർ പറയുന്നു. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലും നന്ദിയോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തിയായ കാലങ്കാവ്, കടുവാച്ചിറ, തൊളിക്കോട് നന്ദിയോട് പഞ്ചായത്തുകൾ ചേരുന്ന നാഗര, പൊരിയക്കാട്, പച്ചമല, വിതുര പേപ്പാറ, പട്ടൻ കുളിച്ചപാറ തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപോത്ത് പതിവായി ഇറങ്ങുന്നുണ്ട്. ആദിവാസിമേഖലകളോട് ചേർന്ന വനപ്രദേശങ്ങളിൽനിന്ന് പ്രധാനപാതയിൽ ഉൾപ്പടെ കാട്ടുപോത്ത് ഇറങ്ങുന്നതിനാൽ വഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. പേപ്പാറ പൊടിയക്കാലയിലേക്കുള്ള വഴിയിൽ കൂട്ടമായി പോത്തുകൾ ഇറങ്ങുന്നതും കാൽനടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. Published: 19 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോരത്ത് കാട്ടുപോത്തുകളുടെ ശല്യം വീണ്ടും രൂക്ഷം — Mathrubh… | Boolokam