വിതുര : മലയോരത്ത് പൈപ്പ് പൊട്ടൽ തുടരുന്നു. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓടകളിലും നടപ്പാതകളിലും വെള്ളമൊഴുകി യാത്ര ദുരിതമാകുന്നു. To advertise here, അറ്റകുറ്റപ്പണികൾക്കായി ചെലവിനത്തിൽ ലക്ഷങ്ങൾ മാസംതോറും എഴുതിമാറുന്നതല്ലാതെ കുടിവെള്ളം പാഴാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പേരയത്തുപാറ-ചായം റോഡിൽ ചാരുപാറയിൽ പൈപ്പ് പൊട്ടിയിട്ടു മാസങ്ങളായി. അധികൃതരെ പലതവണ അറിയിച്ചെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല. അടിയന്തരമായി പരിഹാരം കാണണമെന്ന് പേരയത്തുപാറ റെസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ് വിതുര സുധാകരൻ, സെക്രട്ടറി ആബിദാബീവി, ഭാരവാഹികളായ വിൻസെന്റ്, മണലയം മണികണ്ഠൻ എന്നിവർ ആവശ്യപ്പെട്ടു. Published: 02 Apr 2026, 01:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലയോരത്ത് പൈപ്പ് പൊട്ടൽ തുടരുന്നു; പരിഹാരം മാത്രമില്ല
M
MathrubhumiSource Link
about 1 month ago