ഇരിട്ടി : മലയോരത്ത് വരൾച്ച രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയാണ് അയ്യൻകുന്നിലെ വറ്റിവരണ്ട കുണ്ടൂർ പുഴ. പുഴയിലേക്കുള്ള നീരൊഴുക്ക് പൂർണമായും നിലച്ചു. നാലുമാസം മുൻപ് ആർത്തലച്ച് തീരങ്ങളെ നക്കിത്തുടച്ചുപോയ പുഴയിൽ ഇപ്പോൾ നീർപ്പക്ഷികൾക്ക് പോലും തൊണ്ടനനയ്ക്കാനുള്ള വെള്ളമില്ല. വേനൽ കടുക്കുംമുമ്പെ പുഴ വറ്റിവരണ്ടതാണ് ആശങ്കയുണ്ടാക്കുന്നത്. കേരളം, കർണാടക വനാതിർത്തിയിൽനിന്ന് ഉത്ഭവിച്ച് അയ്യൻകുന്നിലെ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കി ബാരാപോൾപുഴ വഴി വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന പുഴയിൽ ഇപ്പോൾ ചെറിയ ചെറിയ കുഴികളിൽ കാല്പാദം നനയ്ക്കാനുള്ള വെള്ളം മാത്രമാണുള്ളത്. ഒരാഴ്ച പിന്നിടുന്നതോടെ ഇതും ഇല്ലാതാകും. മുൻവർഷങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കണ്ണീർച്ചാലുകൾ പോലെ ഒഴുകിയിരുന്ന പുഴയുടെ ഇന്നത്തെ അവസ്ഥ വൻ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഫെബ്രുവരി ആദ്യവാരംതന്നെ ഒഴുക്ക് പൂർണമായും കുറഞ്ഞിരുന്നു. മലയോരത്തെ പ്രധാന പുഴകളിലെല്ലാം നീരൊഴുക്ക് നേർത്തു. കക്കുവ പുഴയിലും നീരൊഴുക്ക് കുറഞ്ഞതോടെ ആദിവാസികൾ താമസിക്കുന്ന ആറളം ആദിവാസി പുനരധിവാസമേഖല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. മുൻകാലങ്ങളിലൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആറളം ഫാം, വിയറ്റ്നാം, കക്കുവ, കൊക്കോട്, ആറളം, കീഴ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വീടുകളിലെ കിണറുകളിൽ ജലനിരപ്പും ഉണ്ടായിരുന്നത്. പുഴയിലെ വെള്ളം വറ്റിയതോടെ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങി. മുൻകാലങ്ങളിലെ അനുഭവത്തിൽ പഴയിൽ തടയണ നിർമിച്ച് വെള്ളം കെട്ടിനിർത്താൻ നടത്തിയ ശ്രമവും പാഴായി. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ നേതൃത്വത്തിൽ പുഴയിൽ നിർമിച്ച നൂറിലധികം തടയണകളാണ് നേക്കുക്കുത്തിയായത്. പുഴയുടെ ജലസാമീപ്യം പ്രതീക്ഷിച്ച് കൃഷിയിറക്കിയ അസംഖ്യം കർഷകരുടെ പച്ചക്കറി, വാഴക്കൃഷികളാണ് കടുത്ത വരൾച്ചയിൽ കരിഞ്ഞുണങ്ങാൻ പോകുകയാണ്. പുഴയിൽ ഒഴുക്കുനിലച്ചതിന്റെ കെടുതിയിലാണ് കക്കുവയുടെ തീരഗ്രാമങ്ങളും ആറളം ഫാമും. To advertise here, Published: 25 Mar 2026, 03:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലയോരത്ത് വരൾച്ച രൂക്ഷം;പുഴകളും നീരുറവകളും വറ്റിവരണ്ടു
M
MathrubhumiSource Link
about 2 months ago