മലയോരത്ത് വേനൽമഴയും കാറ്റും; വ്യാപക നാശം

മലയോരത്ത് വേനൽമഴയും കാറ്റും; വ്യാപക നാശം

M
MathrubhumiSource Link
ജബ്ബാർക്കടവിൽ സ്വകാര്യ ബസ് മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക് To advertise here, ഇരിട്ടി ബസ്‌സ്റ്റാൻഡിൽ പരസ്യബോർഡ് ഇളകിവീണു ഇരിട്ടി : മലയോരത്ത് ശക്തമായ വേനൽ മഴയും ചുഴലിക്കാറ്റും. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് വേനൽമഴയും കാറ്റും ഉണ്ടായത്. മരങ്ങളും വൈദ്യുതത്തൂണുകളും നിലംപൊത്തി. നിരവധി പരസ്യ ബോർഡുകളും കാറ്റിൽപ്പറന്നു. ജബ്ബാർക്കടവിൽ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കീഴൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച തുണിപ്പന്തലുകൾ കാറ്റിൽ നിലംപൊത്തി. പുതിയ ബസ്‌സ്റ്റാൻഡിലെ സ്വകാര്യ കെട്ടിടസമുച്ചയത്തിന്റെ മൂന്നാം നിലയിൽ സ്‌ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ ഇളകിവീണ് കെട്ടിടത്തിന് മുകളിൽ തൂങ്ങിനിന്നത് അൽപ്പനേരം ഭീതി വിതച്ചു. ബോർഡ് താഴേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബസ് കാത്തുനിൽക്കുന്നവർ ഉൾപ്പെടെ നിരവധി യാത്രക്കാർ കടന്നുപോകുന്ന ഭാഗത്താണ് ബോർഡ് മൂന്നാം നിലയിൽനിന്ന് ഇളകി മധ്യഭാഗം വരെ എത്തി കെട്ടിടത്തിന് മുകളിൽ തൂങ്ങിനിന്നത്. അഗ്നിരക്ഷാസേനയെത്തി കയറിട്ട്‌ താഴ്‌ത്തി ഒന്നാംനിലയുടെ വരാന്തയിലേക്ക് ഇറക്കിയാണ് അപകടം ഒഴിവാക്കിയത്. ബോർഡ് താഴേക്ക് പതിച്ചാൽ ഉണ്ടാകുന്ന അപകട ഭീഷണി ഒഴിവാക്കാൻ ഈ ഭാഗത്തുകൂടി കടന്നുപോയിരുന്നവരെ പോലീസ് വഴിമാറ്റി വിട്ടു. കനത്ത മഴയിൽ ബ്രെയ്‌ക്കിട്ടപ്പോൾ റോഡിൽനിന്ന് തെന്നിമാറി മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബസ് യാത്രികർക്ക് പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി-പേരാവൂർ റോഡിൽ ജബ്ബാർക്കടവിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തേക്ക്‌ വന്ന സപ്‌തമി എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. നേരമ്പോക്കിൽ പ്രഗതി കോളേജ് റോഡിൽ കെ.ടി.സി. ഓഫീസിനു സമീപം വൈദ്യുതലൈനിലേക്ക് കൂറ്റൻ തെങ്ങ്‌ മുറിഞ്ഞുവീണ് മേഖലയിലെ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ കെ.പി. മുരളീധരന്റെ പുരയിടത്തിലെ കൂറ്റൻ തെങ്ങ് മുറിഞ്ഞുവീണ് വൈദ്യുതലൈനിലേക്കും റോഡിലേക്കും വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി. മാടത്തിൽ ടൗണിനു സമീപത്തെ സമീപത്തെ കെട്ടിടത്തിന്ന്റെ മുകളിൽനിന്ന്‌ ആസ്ബസ്‌റ്റോസ് ഷീറ്റ് പാറിവീണ് ഓട്ടോറിക്ഷയുടെ മുകൾ ഭാഗത്തെ ഷീറ്റ് കീറി നശിച്ചു. വിളമന കരിമണ്ണൂരിലെ പയ്യൻ ബിജുവിന്റെ ഓട്ടോറിക്ഷയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇവിടെത്തന്നെ നിർത്തിയിട്ട വ്യക്തിയുടെ കാറിനു മുകളിൽ മരക്കൊമ്പ് പൊട്ടിവീണ്‌ കേടുപാടുകൾ സംഭവിച്ചു. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന ഉത്സവത്തിന്റെ ഭാഗമായി കെട്ടിയ തുണിപ്പന്തലുകൾ കാറ്റിൽ കീറി നശിച്ചു. പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ബാവലിപ്പുഴ കടന്നെത്തിയ ശക്തമായ കാറ്റിൽ തുണിപ്പന്തലിനൊപ്പം നിരവധി ഓടുകളും ഇളകിവീണ് തകർന്നു. പേരാവൂർ-തലശ്ശേരി റോഡിൽ നെടുംപൊയിലിന് സമീപം മരം കടപുഴകിവീണ് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. പേരാവൂർ : ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും തിരുവോണപ്പുറത്ത് തെങ്ങ് പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. കിഴക്കേ ഉമ്മോട്ടിൽ പ്രഭാകരന്റെ വീടാണ് തകർന്നത്. ഈ സമയം പ്രഭാകരന്റെ അമ്മയും ഇളയ മകളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഓടുകൾ വീടിനുള്ളിലേക്ക് പതിച്ച്. ടി.വി.യും ഫ്രിഡ്ജടക്കമുള്ള വീട്ടുപകരണങ്ങളും നശിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് തെങ്ങ് മുറിച്ചുനീക്കി. ചിറ്റാരിപ്പറമ്പ് : കാറ്റിൽ പരശൂർപരപ്പിലെ ചന്ദ്രമതിയുടെ ഷിറ്റിട്ട വീട്ടിന്റെ മേൽക്കൂര കാറ്റിലിളകി പറമ്പിലേക്ക് വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പതിനഞ്ചാം മൈൽ സി. റഷീദിന്റെ വീട്ടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ താഴെ വീണു. ചിറ്റാരിപ്പറമ്പ് ടൗണിലെ പി. ബിജുവിന്റെ ഉടമസ്ഥതയിലുള്ള പി.വി. ജിം സ്ഥാപനത്തിന്റെ മേൽക്കൂരയും സീലിങ്ങും തകർന്നുവീണു. സ്ഥാപനത്തിൽ വെള്ളം കയറി ഉപകരണങ്ങൾ നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ടൗണിലെ വിവിധ സ്ഥാപനങ്ങളുടെ ബോർഡുകളും മേൽക്കൂരയിലെ ഓടുകളും കാറ്റിൽ പറന്ന് താഴെവീണു. കളരിക്കൽ കെ.വി. കുഞ്ഞാമിയുടെയും പതിനഞ്ചാം മൈൽ ഇല്ലിക്കൽ കദീശയുടെയും പി.പി. കുഞ്ഞാമിയുടെയും വീട്ടിന് മുകളിൽ മരംവീണ് നാശമുണ്ടായി. വട്ടോളിയിലെ മുല്ലോളി റിജിലിന്റെ ആയിരത്തോളം കുലച്ച വാഴകളും കളരിക്കലിലെ ടി.പി. ശശി, കെ. രമേശൻ, കെ.പി. രാജീവൻ എന്നിവരുടെ കുലച്ചതും കുലക്കാറായതുമായ 200-ഓളം വാഴകളും കാറ്റിൽ നശിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 5000-ത്തോളം വാഴകളാണ് കാറ്റിൽ നശിച്ചത്. തലശ്ശേരി-ബാവലി അന്തസ്സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു പേരാവൂർ : തലശ്ശേരി -ബാവലി അന്തസ്സംസ്ഥാനപാതയിൽ നിടുംപൊയിൽ ടൗണിന് സമീപം മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് നാലോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകിയത്. തലനാരിഴയ്ക്കാണ് വാഹന യാത്രക്കാർ രക്ഷപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോരത്ത് വേനൽമഴയും കാറ്റും; വ്യാപക നാശം — Mathrubhumi | Bo… | Boolokam