മലയോരഹൈവേയിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു

മലയോരഹൈവേയിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു

M
MathrubhumiSource Link
ആലക്കോട് : ഇരിട്ടിയിൽനിന്ന് ആലക്കോട് വഴി ബളാലിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് മലയോരഹൈവേയിൽ രയരോം മുലോത്തുകുന്ന് കവലയ്ക്ക് സമീപം വീട്ടുപറമ്പിലെ മതിലിലും വൈദ്യുതത്തൂണിലുമിടിച്ചു. അപകടത്തിൽ ജീവനക്കാരടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. തെക്കുംചേരിക്കുന്നേൽ ഷീലാമ്മ ജോർജ് (ബളാൽ-60), പി.വി.പ്രദീപ്‌കുമാർ (ചെറുപുഴ-46), സുധാകരൻ (കമ്പല്ലൂർ-62), ബസ് ഡ്രൈവർ നാഗേഷ് (തിരുനെല്ലി-53), കണ്ടക്ടർ രജീഷ് (തിക്കോടി-45) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആലക്കോട് സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. To advertise here, Published: 05 Apr 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോരഹൈവേയിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു — Mathr… | Boolokam