മാറനല്ലൂർ : മലവിള കോളനിയിൽ ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. മാറനല്ലൂർ ആരോഗ്യകേന്ദ്രത്തിലെ കിണറാണ് കോളനിനിവാസികളുടെ ഇപ്പോഴത്തെ ആശ്രയം. ആറുമണിക്ക് ആരോഗ്യകേന്ദ്രം പൂട്ടിയാലും വെള്ളമെടുക്കാമെന്നുള്ളതാണ് ഏക ആശ്വാസം. എന്നാൽ, കോളനിയിലെ കുന്നിൻമുകളിൽ വെള്ളമെത്തിക്കണമെങ്കിൽ തലയിൽ ചുമന്നാൽ മാത്രമേ പറ്റൂ. 16 കുടുംബങ്ങളാണ് മലവിള കോളനിയിൽ താമസിക്കുന്നത്. To advertise here, വർഷങ്ങളായി ആരോഗ്യകേന്ദ്രത്തിലെ കിണറ്റിൽനിന്ന് വെള്ളം ശേഖരിച്ചുകൊണ്ടിരുന്ന ഇവർക്ക് കഴിഞ്ഞ നാലുവർഷം മുൻപാണ് ജലവിതരണത്തിനായി പൈപ്പുകൾ സ്ഥാപിച്ചത്. ജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിച്ചതോടെ ഇവർക്ക് ആശ്വാസമായെങ്കിലും ആഴ്ചയിൽ ചിലപ്പോൾ മൂന്നുദിവസങ്ങൾമാത്രമാണ് ജലവിതരണം നടക്കുന്നത്. വെള്ളം ശേഖരിക്കുന്നതിനുവേണ്ടി മിക്ക വീടുകളിലും ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുകാരണം ജലവിതരണം രണ്ടോ, മൂന്നോ ദിവസം മുടങ്ങിയാലും ഇവർക്ക് ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടാഴ്ചയിലേറെയായി ജലവിതരണം നടക്കാതെ വന്നതോടെ കിണറിൽനിന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണുള്ളത്. അധികൃതരുമായി പലതവണ കോളനി നിവാസികൾ ബന്ധപ്പെട്ടെങ്കിലും ഫലമില്ല. നവീകരണ ജോലികൾ നടക്കുന്നതാണ് ജലവിതരണം തടസ്സപ്പെടുന്നതെന്നാണ് മറുപടി. പരിഹാരമായി ആഴ്ചയിൽ രണ്ടുദിവസങ്ങളിൽ ജലവിതരണം ഉറപ്പാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ജലവിതരണം കാര്യക്ഷമമല്ലെന്നാണ് പരാതി. വേനൽ ശക്തമാകുമ്പോൾ ആരോഗ്യകേന്ദ്രത്തിലെ കിണറിലും വെള്ളം കുറയുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. അടിയന്തര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെടുന്നു. Published: 03 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലവിള കോളനിയിൽ വെള്ളമില്ല; ജനം വലയുന്നു
M
MathrubhumiSource Link
about 1 month ago