മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകും; കെ. സുധാകരന്റെ പ്രഖ്യാപനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ

മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകും; കെ. സുധാകരന്റെ പ്രഖ്യാപനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ

M
MathrubhumiSource Link
കാസർകോട് : തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകുമെന്നും, അതിനെ പിടിച്ചുകെട്ടാനാകില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കാസർകോട്ട് ഡി.സി.സി.യുടെ പരിപാടിക്കെത്തിയപ്പോൾ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. To advertise here, കെ. സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് പ്രതിരോധത്തിലായിട്ടില്ല. സുധാകരൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിന് തടസ്സമായി സുധാകരൻ നിൽക്കുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പിൽ ആരുടെയും പാരമ്പര്യവും പൈതൃകവും നോക്കില്ല. വിജയസാധ്യതയുള്ളവരെയാണ് മത്സരിപ്പിക്കുക. ഇത്തവണ കേരള നിയമസഭയിൽ യു.ഡി.എഫിന് 111 അംഗങ്ങളുണ്ടാകും. കോൺഗ്രസ് സ്ഥാനാർഥിത്വം സംബന്ധിച്ച് വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Rajmohan Unnithan dismisses rumors of internal rift regarding K Sudhakaran., UDF expects to secure 111 seats in the upcoming Kerala assembly elections., Candidate selection will be based solely on winnability., Unnithan accuses media of creating unnecessary controversies. Published: 15 Mar 2026, 07:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകും; കെ. സുധാകരന്റ… | Boolokam