ഉദുമ : ഉദുമ റെയിൽവേ ഗേറ്റിനടുത്തുള്ള ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ മലിനജലം ശേഖരിക്കാൻ നിർമിച്ച കുഴിയിൽവീണ് പ്രഭാതസവാരിക്ക് ഇറങ്ങിയ വയോധികന്റെ തുടയെല്ല് പൊട്ടി. ഉദുമ, ഉദയമംഗലം ചേരിപ്പാടിയിലെ രവീന്ദ്രൻ കവിലാണ് (72) ചികിത്സയിലുള്ളത്. വലതുകാലിന്റെ തുടയെല്ല് പൊട്ടിയ ഇദ്ദേഹത്തിന് കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശസ്ത്രക്രിയ നടത്തി. To advertise here, ഞായറാഴ്ച പുലർച്ചെ 5.15-നാണ് സംഭവം. ദിവസവും പ്രഭാതസവാരി നടത്താറുള്ള രവീന്ദ്രൻ ഉദുമ ടൗണിലെത്തി ചായ കുടിച്ച്, പത്രം വായിച്ച് മടങ്ങുകയാണ് പതിവ്. ഞായറാഴ്ച രാവിലെ ചായ കുടിക്കാൻ പോകവേയാണ് അപകടം. കെട്ടിടസമുച്ചയത്തിന് മുന്നിൽ നിർമിച്ച കുഴിക്ക് മറയുണ്ടായിരുന്നില്ല. ഇതറിയാതെ അബദ്ധത്തിൽ ആഴത്തിലേക്ക് വീഴുകയായിരുന്നു. ആൾ വീഴുന്ന ശബ്ദവും ഉച്ചത്തിലുള്ള കരച്ചിലും കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. അപകട മുന്നറിയിപ്പില്ലാതെ കുഴി നിർമിച്ചതിനെതിരേ പ്രതിഷേധം ഉയർന്നു. അപകടത്തിന് പിന്നാലെ ബന്ധപ്പെട്ടവർ കുഴി കല്ല് കെട്ടി മൂടാനുള്ള നടപടി തുടങ്ങി. Published: 07 Apr 2026, 03:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മലിനജലം ശേഖരിക്കാൻ നിർമിച്ച കുഴിയിൽവീണ് വയോധികന് പരിക്ക്
M
MathrubhumiSource Link
about 1 month ago