മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജം വാർഷികം ആഘോഷിച്ചു

മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജം വാർഷികം ആഘോഷിച്ചു

M
MathrubhumiSource Link
കോയമ്പത്തൂർ : മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജത്തിന്റെ ഒന്നാംവാർഷികം ആഘോഷിച്ചു. ശ്രീനാരായണഗുരു തമിഴക പേരമൈപ്പിന്റെ സംസ്ഥാന പ്രസിഡന്റ് കെ. ചെന്താമര ഉദ്ഘാടനംചെയ്തു. ദാമോദരൻ എം.എൽ.എ., വസന്തരാജൻ, ശ്രീ ഗോകുലം ചിറ്റ്സ് എം.ഡി. ബൈജു ഗോപാലൻ എന്നിവർ മുഖ്യാതിഥികളായി. സമാജത്തിന്റെ ഭാരവാഹികളായ പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി നാരായണൻകുട്ടി, ഖജാൻജി ജ്യോതി നാഥ്, സ്ഥാപക പ്രസിഡന്റ് സി.എസ്. അജിത്ത് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി. To advertise here, ശ്രീനാരായണഗുരു തമിഴക പേരമൈപ്പിന്റെ സംസ്ഥാന രക്ഷാധികാരി കോറൽ വിശ്വനാഥൻ, ചെയർമാൻ ടി.പി. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി. സുധീർ, ഖജാൻജി പൈങ്കിളി ഷിജിൽ, സോമരാജൻ, ആർ. സാത്തപ്പൻ, അയിനിക്കൽ ശശി, സി.വി. വേണുഗോപാൽ, എം. ശിവഭാഗ്യം, കെ. വാസുദേവൻ, വി. പങ്കജാക്ഷൻ, ടി. സൈദ് ദിവാകരൻ, കെ. മനോഹരൻ, കെ.ആർ. പ്രഭാകരൻ, എൻ. മണികണ്ഠൻ. കെ. ദിലീപ് കുമാർ, ജി. പ്രഷീദ് കുമാർ, അഭിലാഷ്, ശശി രഘുനാഥ്, ടി. രാജേഷ്, കെ. വിജയലക്ഷ്മി, പി. സരിതാ പ്രദീപ് എന്നിവർ പങ്കെടുത്തു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽനിന്നുള്ളവർ ‌പങ്കെടുത്തു. വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജം വാർഷികം ആഘോഷിച്ചു — Mat… | Boolokam