മഴപ്പേടിയിൽ കുരട്ടിശ്ശേരിയിലെ കർഷകർ

മഴപ്പേടിയിൽ കുരട്ടിശ്ശേരിയിലെ കർഷകർ

M
MathrubhumiSource Link
കൊയ്ത്തു കഴിഞ്ഞിട്ടും മില്ലുകളെത്തിയില്ല To advertise here, മാന്നാർ : കുരട്ടിശ്ശേരി പുഞ്ചയിലെ ഇടപ്പുഞ്ച കിഴക്ക് പാടശേഖരത്തിൽ നൂറുമേനി വിളവോടെ കൊയ്ത്തുത്സവം നടന്നെങ്കിലും കൊയ്തെടുത്ത നെല്ലു സംഭരിക്കാൻ മില്ലുകാരെത്താത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. സപ്ളൈകോ പാഡി വിഭാഗമാണ് സംഭരണത്തിനായി മില്ലുകളെ നിയോഗിക്കുന്നത്. ഇതിനായുള്ള നടപടികൾ വൈകുന്നതാണ് കൊയ്തെടുത്ത നെല്ല് പാടത്തുതന്നെ കെട്ടിക്കിടക്കുന്നതിനു കാരണമായിട്ടുള്ളത്. കുരട്ടിശ്ശേരി പുഞ്ചയിൽ ഈ കൃഷിക്കാലത്ത് ആദ്യം കൊയ്ത്തു നടന്നത് ഇടപ്പുഞ്ച കിഴക്കാണ്. 40 ഏക്കർ വരുന്ന പാടശേഖരത്തിൽ 26 കർഷകർ സംയുക്തമായാണ് ഇത്തവണ കൃഷിയിറക്കിയത്. 140 ദിവസംകൊണ്ട് വിളവെടുക്കാൻ പാകമാകുന്ന ‘ഉമ’ ഇനം നെൽവിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. മൂന്നു കൊയ്ത്തുയന്ത്രങ്ങളുടെ സഹായത്തോടെ വളരെ വേഗത്തിലാണ് ഇത്തവണ കൊയ്ത്തു പൂർത്തീകരിച്ചത്. വേനൽമഴ പെയ്താൽ പാടത്തു കിടക്കുന്ന ഈ നെല്ല് നശിച്ചുപോകുമെന്ന വലിയ ആശങ്കയിലാണ് ഇപ്പോൾ കർഷകർ. സമീപത്തെ തോട്ടിൽനിന്ന് പാടത്തേക്കു വെള്ളം കയറാനുള്ള സാഹചര്യവുമുണ്ട്. തോട് നിലവിൽ വെള്ളംനിറഞ്ഞ് മുങ്ങിക്കിടക്കുകയാണെന്നും മറ്റു പ്രദേശങ്ങളിൽനിന്നുള്ള വെള്ളം ഇങ്ങോട്ട്‌ അടിച്ചുകയറ്റുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. Published: 25 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഴപ്പേടിയിൽ കുരട്ടിശ്ശേരിയിലെ കർഷകർ — Mathrubhumi | Boolokam | Boolokam