മഴയിൽ പലയിടത്തും മരംവീഴ്ച To advertise here, പുനലൂർ :ഇടയ്ക്കിടെ മഴ കിട്ടിയിട്ടും തണുക്കാതെ കിഴക്കൻമേഖല. അനുദിനം ചൂട് കൂടുകയാണ് പശ്ചിമഘട്ടമേഖലയിൽ. കഴിഞ്ഞദിവസങ്ങളിൽ രാത്രി കിഴക്കൻമേഖലയിൽ പലയിടത്തും മഴ പെയ്തെങ്കിലും താപനിലയിൽ കാര്യമായ വ്യത്യാസമില്ല. തിങ്കളാഴ്ച രാത്രി പുനലൂരും അഞ്ചലും ഉൾപ്പെടെ പലയിടത്തും രാത്രിമഴ ലഭിച്ചിട്ടും 38 ഡിഗ്രിയായിരുന്നു ചൊവ്വാഴ്ച പകൽതാപനില. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പുനലൂർ ഉൾപ്പെടെ പലയിടത്തും മഴ പെയ്തു. മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ നേരിയ നാശനഷ്ടങ്ങളുമുണ്ടായി. ഇടമണിലും വെള്ളിമലയിലും റോഡിലേക്ക് മരം വീണു. പുനലൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കരവാളൂർ മാടൻനട കാവിൽ കൂറ്റൻപന കടപുഴകി വൈദ്യുതത്തൂണിൽവീണ് സ്ഥലത്ത് വൈദ്യുതി പൂർണമായും നിലച്ചു. എങ്ങും ആളുകൾക്ക് അപകടമുണ്ടായില്ല. പുനലൂരിൽ ഏതാനും ദിവസമായി ശരാശരി 38.5 ഡിഗ്രി സെൽഷ്യസാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തിവരുന്ന പകൽതാപനില. കഴിഞ്ഞയാഴ്ച ഇത് 39.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഇതാണ് ഈ വേനലിൽ പുനലൂരിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. ഇതേദിവസം പാലക്കാട് ചൂട് 40 ഡിഗ്രിയിലെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുനലൂരിൽ ചൂട് 39.5 ഡിഗ്രിയായിരുന്നു. ഞായറാഴ്ച 38.6 ഡിഗ്രിയും. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും ചൂടിനു കുറവില്ല. വനമേഖലയായ അച്ചൻകോവിലിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. തുടരെ വേനൽമഴ ലഭിക്കാത്തതിനാൽ മേഖലയിൽ ഇടയ്ക്ക് വൈദ്യുതി മുടങ്ങുകകൂടി ചെയ്താൽ സ്ഥിതി ദുസ്സഹമാകും. ഈ മാസം 25 വരെ ജില്ലയിൽ തുടർച്ചയായി നേരിയതോ മിതമായതോ ആയ മഴ കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുണ്ട്. Published: 22 Apr 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഴയിലും ശമിക്കാതെ വേനൽച്ചൂട്; ചുട്ടുപൊള്ളി കിഴക്കൻമേഖല
M
MathrubhumiSource Link
18 days ago