അരൂർ : രണ്ടുദിവസമായി രാത്രിയിൽ പെയ്ത മഴയിൽ ദേശീയപാതയോരത്തെ കാനയിൽ കെട്ടിനിന്ന മലിനജലം കവിഞ്ഞൊഴുകി. നീലനിറത്തിൽ അസഹ്യമായ ഗന്ധത്തോടെ പരന്നൊഴുകിയ മലിനജലം പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമായി. To advertise here, അരൂർ ബൈപ്പാസ് ജങ്ഷന് സമീപം കിഴക്കേ പാതയിൽ കോട്ടപ്പുറം റോഡിലേക്ക് തിരിയുന്ന ഭാഗം മുതൽ തെക്കോട്ടാണ് മലിനജലം പരന്നൊഴുകിയത്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച കാന കായലിലേക്ക് മുട്ടിക്കാതെകിടന്നിരുന്നതാണ് ദുരിതമായത്. അരൂർ ഗ്രാമപ്പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളുടെ അതിർത്തിയായ കളത്തറ ബ്ലായിപ്പറമ്പ് റോഡ് വരെ മാത്രമാണ് വർഷങ്ങൾക്ക് മുൻപ് കാന പണിതത്. അരൂർ അമ്പലം മുതൽ വടക്കോട്ട് 2021-ൽ പണിത കാനയും കായിലേക്ക് മുട്ടിയിരുന്നില്ല. ഇതിൽ പഴയ കാനയുടെ മൂടി പലയിടത്തും തകർന്നിരുന്നു. ഇതിലൂടെയാണ് മഴയിൽ മലിനജലം കവിഞ്ഞൊഴുകിയത്. പോസ്റ്റോഫീസ് അടക്കം നിത്യവും ആളുകൾ ആശ്രയിക്കുന്ന 50-നടുത്ത് വ്യാപാരസ്ഥാപനങ്ങൾ ഇവിടെയുണ്ട്. സെയ്ന്റ് അഗസ്റ്റിൻസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ, ദേവാലയത്തിലേക്ക് എത്തുന്ന വിശ്വാസികൾ എന്നിവരെല്ലാം മലിനജലത്തിന്റെ ദുരിതംപേറുകയാണ്. രണ്ടു ദിവസമായിട്ടും ഇതിൽ ബ്ലീച്ചിങ് പൗഡർ ഇടാൻപോലും അധികൃതർ തയ്യാറാകാത്തതിൽ പ്രദേശത്തുള്ളവർ പ്രതിഷേധത്തിലാണ്. ബ്ലീച്ചിങ് പൗഡർ വിതറി മർച്ചന്റ്സ് അസോ. അരൂർ : കാനനിറഞ്ഞ് ഒഴുകിപ്പരന്ന് ദുരിതമായ മലിനജലത്തിൽ ബ്ലീച്ചിങ് പൗഡർ വിതറി അരൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ. രണ്ടു ദിവസമായി വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമടക്കം ബുദ്ധിമുട്ടായി കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കാൻ അധികാരികൾ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ബുധനാഴ്ച വൈകീട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കീഴിലുള്ള എ.പി.എം.എ.യുടെ നേതൃത്വത്തിൽ അഞ്ചുകിലോ ബ്ലീച്ചിങ് പൗഡർവാങ്ങി വിതറിയത്. ഒഴുകിപ്പരന്ന മലിനജലത്തിൽ കൃമികീടങ്ങളടക്കം നുരക്കുന്ന സാഹചര്യത്തിലായിരുന്നു നടപടിയെന്ന് ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി കെ.കെ. ബാലസുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് എൻ.എ. ആന്റണി, ജോയിന്റ് സെക്രട്ടറി വി.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

മഴയിൽ കാനയിലെ മലിനജലം ദേശീയപാതയിലേക്ക് ബൈപ്പാസ് ജങ്ഷനിൽ വ്യാപാരികൾക്കടക്കം ദുരിതം
M
MathrubhumiSource Link
about 2 months ago