ചെറുപുഴ : തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ ഉണ്ടായ കാറ്റിലും മഴയിലും കോഴിച്ചാലിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾക്ക് മുകളിൽ മരം ഒടിഞ്ഞുവീണ് നാശമുണ്ടായി. കാർഷിക വിളകൾക്കും നാശം സംഭവിച്ചു. കോഴിച്ചാൽ റവന്യൂവിൽ പാലക്കുന്നേൽ സാബു, തള്ളിയിൽ ജാനകി, പ്ലാന്തോട്ടം രാജപ്പൻ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. കോഴിച്ചാൽ-രാജഗിരി റോഡരികിലെ കൂറ്റൻ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പെരിങ്ങോത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് വീടുകളുടെ മുകളിലും റോഡിലും വീണ മരങ്ങൾ മുറിച്ചുമാറ്റി. To advertise here, തെങ്ങ്, കമുക്, വാഴ, റബ്ബർ തുടങ്ങിയ കാർഷികവിളകളും കാറ്റിൽ ഒടിഞ്ഞും കടപുഴകിവീണും നശിച്ചു. വൈദ്യുതി വിതരണം തകരാറിലായി. പഞ്ചായത്ത് അംഗം വിജി കെ. ജോൺ നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. Published: 21 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
