മഴയും കാറ്റും; വ്യാപക നാശം

മഴയും കാറ്റും; വ്യാപക നാശം

M
MathrubhumiSource Link
വണ്ടൂർ : അപ്രതീക്ഷിതമായെത്തിയ വേനൽമഴയിൽ വണ്ടൂർ മേഖലയിൽ വ്യാപക നാശനഷ്ടം. ആലിപ്പഴ മഴയോടൊപ്പമെത്തിയ കാറ്റിൽ വൈദ്യുതിത്തൂണുകളും മരങ്ങളും വാഴയുൾപ്പെടെയുള്ള കാർഷികവിളകളും വ്യാപകമായി നശിച്ചു. വൈകീട്ട് മൂന്നരയോടെ തുടങ്ങിയ മഴയും കാറ്റും ഒരു മണിക്കൂറോളം നീണ്ടുനിന്നു. പോരൂർ, എരഞ്ഞിക്കുന്ന്, ചാത്തങ്ങോട്ടുപുറം, കൂറ്റങ്ങോട്, വാണിയമ്പലം, പൂത്രക്കോവ് ഭാഗങ്ങളിലായി 42-ലേറെ വൈദ്യുതിത്തൂണുകൾ നശിച്ചതായാണ് പ്രാഥമികമായി കണക്കാക്കുന്നത്. പല പ്രദേശങ്ങളിലും വൈദ്യുതിവിതരണം രാത്രി ഏറെ വൈകിയും പുനഃസ്ഥാപിക്കാനായിട്ടില്ല. വിവിധ എസ്റ്റേറ്റുകളിലായി നൂറുകണക്കിനു റബർമരങ്ങളും വാഴ, കപ്പ അടക്കമുള്ളവയും നശിച്ചു. To advertise here, കാറ്റിൽ ഫാം തകർന്നു പാണ്ടിക്കാട് : മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കാലി ഫാം തകർന്നു. കാരായ പാറയിലെ പുലിക്കോട്ടിൽ അരവിന്ദാക്ഷന്റെ കാലിഫാമാണ് തകർന്നത്. ക്ഷീരകർഷകനായ അരവിന്ദാക്ഷൻ ലക്ഷങ്ങൾ ചെലവിട്ട്‌ നിർമിച്ച കാലിഫാമാണ് കാറ്റിൽ നിലംപൊത്തിയത്. ആറു പശുക്കൾ ഫാമിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. Published: 29 Mar 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഴയും കാറ്റും; വ്യാപക നാശം — Mathrubhumi | Boolokam | Boolokam