കാഞ്ഞങ്ങാട് : ദേശീയപാതാ നവീകരണത്തിൽ കരാർ കമ്പനിയുടെ മെല്ലെപ്പോക്ക് നാട്ടുകാർക്ക് ദുരിതവും അപകടക്കെണിയുമായി മാറുന്നു. പടന്നക്കാട് മുതൽ പുല്ലൂർവരെയുള്ള ഭാഗങ്ങളിൽ മിക്കയിടങ്ങളിലും സർവീസ് റോഡ് നിർമാണം പൂർത്തിയായിട്ടില്ല. ഇതുതന്നെയാണ് ഓവുചാൽ നിർമാണത്തിലും സംഭവിച്ചിരിക്കുന്നത്. കരാറുകാർ സർവീസ് റോഡുകളെ ഒഴിവാക്കി. പ്രധാന പാതയുടെ പൂർത്തീകരണത്തിലാണ് കൂടുതലായി ശ്രദ്ധയൂന്നുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. To advertise here, പ്രധാന പാത കോൺക്രീറ്റ് മതിലുകൾ നിർമിച്ച് കൊട്ടിയടച്ചതോടെ സർവീസ് റോഡിനെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. പാതിവഴിയിലായ സർവീസ് റോഡുകളും ഓവുചാലുകളും കഴിഞ്ഞദിവസത്തെ വേനൽമഴയിൽ തന്നെ അപകടക്കെണിയായി മാറി. വേനൽമഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളം മിക്കയിടത്തും സർവീസ് റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. കാരാട്ടുവയലിലേക്ക് വെള്ളമെത്തിക്കുന്ന കാനാലിനോട് ചേർന്ന സർവീസ് റോഡ് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. ചെമ്മട്ടംവയൽ ബാക്കോട്ട് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡ് തകർന്നുകിടക്കുകയാണ്. വൈകി തുടങ്ങിയ ജില്ലാആസ്പത്രിക്ക് എതിർവശമുള്ള സർവീസ് റോഡ് നിർമാണം ഇനിയും പൂർത്തീകരിക്കാനായിട്ടില്ല. പ്രദേശം പൊടിശല്യത്തിന്റെ ദുരിതംപേറിതുടങ്ങിയിട്ട് നാളുകാളായി. ഓവുചാൽ നിർമാണം മഴയ്ക്ക് മുൻപായി പൂർത്തീകരിച്ചില്ലെങ്കിൽ കഴിഞ്ഞവർഷങ്ങളിൽ സംഭവിച്ചത് പോലുള്ള നിർമാണ തകർച്ചകളും അപകടങ്ങളും ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞവർഷം കല്യാൺറോഡിനു സമീപം മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ നൂറുമീറ്ററോളം സർവഴിയിൽ നിർത്തിയതാണ് അപകടത്തിനിടയാക്കിയത്. ദേശീയപാതയോട് ചേർന്നുകിടക്കുന്ന കൈതോടുകളുടെയും നീർച്ചാലുകളുടെയും നീരൊഴുക്ക് മിക്കയിടങ്ങളിലും റോഡ് നവീകരണത്തോടെ വഴിമാറിയിട്ടുണ്ട്. പാത നിർമാണത്തിനായി ഉയർന്ന ഭൂപ്രദേശങ്ങൾ താഴ്ത്തിയതും താഴ്ന്നപ്രദേശങ്ങൾ ഉയർത്തുകയും ചെയ്യേണ്ടിവന്നതാണ് നീർച്ചാലുകളുടെ ഗതി മാറ്റിമറിച്ചത്. മാവുങ്കാൽ ടൗണിൽ നടക്കുന്ന ഓവുചാൽ നിർമാണം പൂർത്തീകരിക്കാൻ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നാണ് കാരാർ കമ്പനി അധികൃതർ പറയുന്നത്. ഇവിടെ പ്രവൃത്തി തുടങ്ങിയതോടെ പാണത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നാലുകിലോമീറ്ററിലധികം പുല്ലൂർ പാലത്തിനടത്തുവരെ ചുറ്റിയാണ് സഞ്ചരിക്കുന്നത്. Published: 31 Mar 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഴയ്ക്ക് മുൻപ് തീരുമോ സർവീസ് റോഡ്-ഓവുചാൽ നിർമാണം
M
MathrubhumiSource Link
about 1 month ago