മസൂറിയിൽ ആഡംബര വിവാഹം; ബാല്യകാല സുഹൃത്ത് വൻഷികയെ ജീവിതസഖിയാക്കി കുൽദീപ്

മസൂറിയിൽ ആഡംബര വിവാഹം; ബാല്യകാല സുഹൃത്ത് വൻഷികയെ ജീവിതസഖിയാക്കി കുൽദീപ്

M
MathrubhumiSource Link
മസൂറി: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനായി. മസൂറിയിൽ നടന്ന ചടങ്ങിൽ ബാല്യകാല സുഹൃത്തായ വൻഷിക ഛദ്ദയേയാണ് കുൽദീപ് ജീവിതസഖിയാക്കിയത്. സുരേഷ് റെയ്‌ന, യുസ്‌വേന്ദ്ര ചാഹൽ, തിലക് വർമ, റിങ്കു സിങ്ങ് തുടങ്ങി ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. To advertise here, വിവാഹചിത്രങ്ങൾ ചാഹൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ ജീവിതത്തിന് ആശംസകൾ എന്നാണ് ചാഹൽ ഇതിനൊപ്പം കുറിച്ചത്. വെള്ളിയാഴ്ച്ച നടന്ന സംഗീത് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സുരേഷ് റെയ്‌നയും പോസ്റ്റ് ചെയ്തു.  കഴിഞ്ഞ നവംബറിലായിരുന്നു കുൽദീപിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിവാഹം മാറ്റി വെയ്ക്കുകയായിരുന്നു. കാൺപുർ സ്വദേശികളായ ഇരുവരുടേയും വീടുകൾ തമ്മിൽ മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. കഴിഞ്ഞ ജൂണിൽ ലഖ്‌നൗവിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. എൽഐസിയിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന വൻഷിക മെൽബണിൽ നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. അണ്ടർ-19 ക്രിക്കറ്റ് കാലഘട്ടം മുതൽ കുൽദീപിന്റെ കരിയറിനെ പിന്തുണച്ച് വൻഷിക കൂടെയുണ്ടായിരുന്നു. Content Highlights: Kuldeep Yadav married Vanshika Singh on March 14, 2026, The wedding took place in Mussoorie, Uttarakhand, The couple got engaged in Lucknow on June 4, 2025, The ceremony followed India's T20 World Cup 2026 victory Published: 15 Mar 2026, 09:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മസൂറിയിൽ ആഡംബര വിവാഹം; ബാല്യകാല സുഹൃത്ത് വൻഷികയെ ജീവിതസഖിയാ… | Boolokam