മസ്കറ്റ് : ഒമാനിലെ മസ്‌കറ്റ് ഇന്ത്യൻ സ്കൂളിലെ ഫീസ് വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കമ്മിറ്റിക്ക് പരാതി നൽകാനെത്തിയ രക്ഷിതാക്കളെ സ്കൂൾ അധികൃതരും , മാനേജ്മെന്റ് കമ്മിറ്റിയും തടഞ്ഞതായി ആരോപണം. തിങ്കളാഴ്ച വൈകുന്നേരം മസ്കറ്റ് ഇന്ത്യൻ സ്കൂൾ എസ്.എം.സി മീറ്റിങ് തുടങ്ങാനിരിക്കെയാണ് നൂറോളം വരുന്ന രക്ഷിതാക്കൾ പരാതി സമർപ്പിക്കാനായി സ്കൂൾ അങ്കണത്തിലേക്ക് എത്തിയത്. എഴുതി തയ്യാറാക്കിയ പരാതിയുമായി എത്തിയ രക്ഷിതാക്കളെയാണ് കമ്മിറ്റി കേൾക്കാൻ പോലും തയ്യാറാകാതെ പുറത്ത് നിർത്തുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. To advertise here, രക്ഷിതാക്കൾ ഉറച്ചു നിന്നതോടെ ഒരു മണിക്കൂർ പുറത്ത് നിർത്തിയതിന് ശേഷം കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ചർച്ചയ്ക്കെത്തിയെന്നും എന്നാൽ രക്ഷിതാക്കളെ അധിക്ഷേപിക്കുന്ന തരത്തിൽ കമ്മിറ്റി ഭാരവാഹികൾ പെരുമാറിയെന്നും രക്ഷിതാക്കൾ ആരോപിച്ചു. പാഠപുസ്തകങ്ങളുടെ വില, വർധിപ്പിച്ച സ്കൂൾ ഫീസ്, പ്രാദേശികവും കാലാവസ്ഥാപരവുമായ സാഹചര്യങ്ങളെ പരിഗണിച്ച് അക്കാദമിക് കലണ്ടർ, സ്കൂൾ സമയം വർധിപ്പിച്ചത് തുടങ്ങിയ കാര്യങ്ങൾ പുനപരിശോധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, ഫണ്ടുകളുടെ ഉപയോഗത്തിൽ നൈതിക മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രക്ഷിതാക്കൾ അധികൃതരുടെ മുമ്പിൽ ഉന്നയിച്ചത്. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമായി പ്രളയ ബാധിതർക്കായി പിരിച്ച സംഖ്യ വകമാറ്റി ചെലവഴിക്കുന്നതിലെ നൈതികതയില്ലായ്മയും, ജിബ്രൂ സ്കൂൾ കാമ്പസ് നവീകരണത്തിന് വേണ്ടി നാല് വർഷക്കാലമായി പിരിച്ചെടുക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മന്റ് ഫീസിന്റെ വിശദീകരണം വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. Content Highlights: Parents protested at Muscat Indian School regarding unjustified fee hikes in 2026., Management accused of refusing to engage with parents and behaving inappropriately., Demands include transparency in infrastructure funds and academic calendar revisions., Allegations regarding the misuse of funds collected for flood relief. Published: 01 Apr 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന; പരാതി നൽകാനെത്തിയ രക്ഷിതാക്കളെ തടഞ്ഞതായി ആരോപണം
M
MathrubhumiSource Link
about 1 month ago