മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി മസ്‌കറ്റ് നഗരസഭ അറിയിച്ചു. അൽ ഖുവൈർ സ്‌ക്വയർ, സീബിലെ ഗ്രീൻ വാക്ക് വേ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് പുതിയ ചാർജിംഗ് പോയിന്റുകൾ ഒരുക്കിയിരിക്കുന്നത്. To advertise here, ഒമാനിലുടനീളം ഏകദേശം 2,200 ഇലക്ട്രിക് വാഹനങ്ങളുണ്ടെന്നും ഇവയ്ക്കായി 160 ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിൽ 49 എണ്ണം മസ്‌കറ്റിലും 12 എണ്ണം ദോഫാറിലും 10 എണ്ണം നോർത്ത് ബാത്തിനയിലും ശേഷിക്കുന്നവ മറ്റ് ഗവർണറേറ്റുകളിലുമാണ്. 2026-ഓടെ 200 പുതിയ ചാർജിംഗ് പോയിന്റുകൾ കൂടി സ്ഥാപിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതി. Published: 17 Mar 2026, 12:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മസ്‌കറ്റ് ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ പുതിയ EV ചാർജിംഗ് സ്റ്റേഷനുകൾ
M
MathrubhumiSource Link
about 2 months ago