മഹാഗണപതി ക്ഷേത്രോത്സവം: ശുചീകരണവുമായി നഗരസഭ

മഹാഗണപതി ക്ഷേത്രോത്സവം: ശുചീകരണവുമായി നഗരസഭ

കൊട്ടാരക്കര : കൊട്ടാരക്കര മഹാഗണപതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ചന്തമുക്കുമുതൽ റെയിൽവേ സ്റ്റേഷൻവരെ നഗരസഭ നേതൃത്വത്തിൽ ശുചീകരണം നടത്തി. വഴിയരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും നീക്കംചെയ്തു. ക്ഷേത്രം റോഡിന്റെ വശങ്ങൾ വൃത്തിയാക്കി. To advertise here, നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു ശുചീകരണം. നഗരസഭാധ്യക്ഷ അനിത ഗോപകുമാർ നേതൃത്വം നൽകി. ദിവസവും ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഹരിതചട്ടം പാലിക്കുന്നതിനായി ഹരിതകർമസേനാംഗങ്ങളെ നിയോഗിക്കുകയും ചെയ്തതായി അധ്യക്ഷ പറഞ്ഞു. ക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവത്തിൽ രാവിലെ എട്ടുമുതൽ കലാപരിപാടികൾ, 11-ന് മുരളിനാഥ് കൃഷ്ണദാസി(ഇസ്കോൺ)ന്റെ പ്രഭാഷണം, വൈകീട്ട് 5.45-ന് ആറ്റുവാശ്ശേരി സുകുമാരപിള്ളയുടെ പ്രഭാഷണം, രാത്രി എട്ടിന് ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക് നൈറ്റ്. Published: 17 Apr 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഹാഗണപതി ക്ഷേത്രോത്സവം: ശുചീകരണവുമായി നഗരസഭ — Mathrubhumi |… | Boolokam