മഹാരാഷ്ട്രയിൽ 12 ലക്ഷം, മുംബൈയിൽ 90,000

മഹാരാഷ്ട്രയിൽ 12 ലക്ഷം, മുംബൈയിൽ 90,000

M
MathrubhumiSource Link
ഭീഷണിയായി തെരുവുനായകൾ പെരുകുന്നു To advertise here, മുംബൈ : നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവുനായകളുടെ ആക്രമണം ആശങ്കാജനകമായ വിഷയമായി ഉയർന്നുവരുമ്പോളും നഗരസഭകൾക്കോ സർക്കാരിനോ ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാവത്ത അവസ്ഥ. മഹാരാഷ്ട്രയിൽ 12 ലക്ഷം തെരുവുനായകൾ ഉണ്ടെന്നും മുംബൈയിൽ 90,000 തെരുവുനായകൾ ഉണ്ടെന്നും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അടുത്തയിടെ നിയമസഭയെ അറിയിച്ചു. മഹാരാഷ്ട്രയിലെ നഗരപ്രദേശങ്ങളിൽ 11.88 ലക്ഷം തെരുവുനായകളും മുംബൈയിൽ മാത്രം 90,757 എണ്ണവും ഉണ്ടെന്നായിരുന്നു നിയമസഭയിൽ ഉപമുഖ്യമന്ത്രി ഷിന്ദേ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, സ്പോർട്‌സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന്, കഴിഞ്ഞമാസം, സംസ്ഥാന നഗരവികസനവകുപ്പ് തെരുവുനായകളെ പിടികൂടാനും, വന്ധ്യംകരിക്കാനും, വാക്സിനേഷൻ നൽകാനും, ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. സ്കൂളുകളിൽനിന്നും ബസ് സ്റ്റാൻഡുകളിൽനിന്നും നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയുടെ വിധി. നായകളുടെ കടി മൂലമുണ്ടാകുന്ന പേവിഷബാധയിൽ വർധനവുണ്ടായതായും ഷിന്ദേ നൽകിയ മറുപടിയിൽ സൂചിപ്പിച്ചിരുന്നു. 2022-ൽ ഏഴുമരണം രേഖപ്പെടുത്തിയപ്പോൾ, 2023-ൽ 14 മരണവും 2024-ൽ 14 മരണവും റിപ്പോർട്ട് ചെയ്തു. പേവിഷബാധ മൂലമുള്ള മരണങ്ങൾ കുറയ്ക്കാനുള്ള ഏകമാർഗം നായകൾക്ക് വാക്സിനേഷൻ നൽകുക എന്നതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മുംബൈ ഇക്കാര്യത്തിൽ മികച്ചപ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും മറ്റ് നഗരങ്ങളും പട്ടണങ്ങളും പിന്നിലാണ്. ഷിന്ദേയുടെ പ്രസ്താവനപ്രകാരം, 2024-25-ൽ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 2,33,257 നായകളെ വന്ധ്യംകരിച്ചിട്ടുണ്ട്. 395 മുനിസിപ്പൽ കൗൺസിലുകൾ/നഗർ പഞ്ചായത്തുകളിലായി 50,844 നായകളെയും വന്ധ്യംകരിച്ചിട്ടുണ്ട്. മുംബൈയിൽ എട്ട് മൃഗ ജനന നിയന്ത്രണകേന്ദ്രങ്ങളും സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 105 കേന്ദ്രങ്ങളുമുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രാദേശിക തലത്തിൽ ഒരു മൃഗജനന നിയന്ത്രണ നിരീക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ, നവംബറിൽ ഇന്ത്യൻ മൃഗക്ഷേമ ബോർഡ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി.) പ്രഖ്യാപിക്കുകയും എസ്.ഒ.പി. അനുസരിച്ച് തെരുവുനായകൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഷിന്ദേ മറുപടിയിൽ പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തെരുവു നായകളെ പിടികൂടി അവയ്ക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്ന് ഉത്തരവിൽ പറയുന്നു. തെരുവു നായകളെ പോറ്റാൻ പ്രത്യേക സ്ഥലങ്ങൾ ഉണ്ടായിരിക്കണം. ‘മുനിസിപ്പൽ കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/നഗർ പഞ്ചായത്ത് പ്രദേശത്ത് തെരുവു നായകളെ പോറ്റുന്നതിനുള്ള സ്ഥലങ്ങൾ നിശ്ചയിക്കണം, തെരുവുനായകളെ അതേസ്ഥലത്തുതന്നെ പോറ്റുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മറ്റ് തുറസ്സായ സ്ഥലങ്ങളിൽ അവയെ പോറ്റുന്നവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണെമന്നും ഉത്തരവിൽ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഹാരാഷ്ട്രയിൽ 12 ലക്ഷം, മുംബൈയിൽ 90,000 — Mathrubhumi | Boo… | Boolokam