മഹാവതാർ യൂണിവേഴ്സിലേക്ക് അടുത്ത ചിത്രം; ‘മഹാവതാർ പരശുറാം’ പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

മഹാവതാർ യൂണിവേഴ്സിലേക്ക് അടുത്ത ചിത്രം; ‘മഹാവതാർ പരശുറാം’ പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

മൂവി ഡെസ്ക് Last Updated: 19 April 2026, 03:13 PM IST ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. മഹാവതാർ പരശുറാം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ് തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ "മഹാവതാർ പരശുറാം" പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. രാജകുമാര, കെജിഎഫ്, കാന്താര, സലാർ, അടുത്തിടെ എത്തിയ മഹാവതാർ നരസിംഹ തുടങ്ങിയ വമ്പൻ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ഇന്ത്യൻ സിനിമയുടെ നിലവാരവും കഥാഖ്യാന ശൈലിയും പുനർനിർവചിച്ച ഹോംബാലെ ഫിലിംസ്, ഈ പാരമ്പര്യം തുടർന്നുകൊണ്ട്, ശക്തമായ ഒരു പുതിയ അധ്യായത്തിലൂടെ തങ്ങളുടെ സിനിമാറ്റിക് വിഷൻ കൂടുതൽ വിപുലീകരിക്കുകയാണ്. To advertise here, ക്ലീം പ്രൊഡക്ഷൻസുമായി സഹകരിച്ച് കൊണ്ടാണ് അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന മഹാവതാർ പരശുരാം, ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. നേരത്തെ, ഹോംബാലെ ഫിലിംസ് തങ്ങളുടെ സ്വപ്ന പദ്ധതിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുകയും, ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്കിടയിൽ വളരെയധികം ആവേശം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, മഹാവതാർ പരശുറാം എന്ന ചിത്രത്തിലൂടെ, മഹത്തായതും ആഴത്തിലുള്ളതുമായ ഒരു കഥപറച്ചിൽ അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട്, ഈ യൂണിവേഴ്‌സ് ഒരു സുപ്രധാനമായ ചുവടാണ് മുന്നോട്ട് വെക്കുന്നത്. ഒരു ആനിമേറ്റഡ് സിനിമാറ്റിക് യാത്രയായി വിഭാവനം ചെയ്ത ഈ ചിത്രം, അത്യാധുനിക സാങ്കേതികവിദ്യയെ നമ്മുടെ സാംസ്കാരിക വേരുകളുടെ സമ്പന്നതയുമായി സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, കാലാതീതമായ ഇതിഹാസങ്ങൾ പുതിയ തലമുറയുടെ മുന്നിലേക്ക് എത്തിക്കുകയാണ് മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലൂടെ. വാർത്താപ്രചാരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ Content Highlights: Hombale Films has announced its next major project, Mahavatar Parshuraam, an advanced animated cinematic journey directed by Ashwin Kumar, set to expand their ambitious Mahavatar Cinematic Universe in December 2027. Published: 19 Apr 2026, 03:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഹാവതാർ യൂണിവേഴ്സിലേക്ക് അടുത്ത ചിത്രം; ‘മഹാവതാർ പരശുറാം’ പ… | Boolokam